രാജിസന്നദ്ധത അറിയിച്ച് ശശീന്ദ്രന്‍, വൈകുന്നേരം മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ സംസാരിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും അപമാനകരമായ യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ട മന്ത്രി, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം വീഴ്ചയാണെന്ന് പറഞ്ഞു. എല്ലാവരോടും സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന ആളാണ് താന്‍. മുന്നണിക്കും പാര്‍ട്ടിക്കും അപമാനകരമായ യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. ആരോപണവിധേയയായ ആളിനോടും സംസാരിക്കേണ്ടതുണ്ട്. അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























