മന്ത്രിക്കെതിരായ ആരോപണം ഗൗരവതരമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

പുതുതായി ആരംഭിച്ച വാര്‍ത്താ ചാനല്‍ ഒരുമന്ത്രിക്കെതിരെ പുറത്തു വിട്ട ആരോപണം ഗൗരവതരമാണെന്നും ഇതിന്റെ എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യം വസ്തുത പരിശോധിക്കണം. എല്ലാ തലങ്ങളിലും പരിശോധിക്കും. എത് തലത്തിലാണ് വാര്‍ത്ത ഉയര്‍ന്ന് വന്നത് എന്ന് അന്വേഷിക്കും. ഇക്കാര്യത്തെ കുറിച്ച് ആരോപണവിധേയനായ മന്ത്രി തന്നോടു സംസാരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാര്‍ത്ത പുറത്ത് വിട്ടത് താന്‍ തന്നെ ഉദ്ഘാടനം ചെയ്ത ചാനലാണ്. അന്ന് തന്നെ താന്‍ ഒരു കാര്യം പറഞ്ഞിരുന്നു. സാധാരണ ചാനലുകള്‍ തുടങ്ങുമ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ കരുതിവെക്കും. ഇവരാണ്് കരുതിവെച്ചിരിക്കുന്നതെന്ന് അറിയില്ല എന്നും . ഈ ചാനല്‍ ഇന്ന് ഒരു വാര്‍ത്ത പുറത്തുവിട്ടു അത് സിപിഐ എം സംസ്ഥാന കമ്മിറ്റി നിര്‍ത്തിവെച്ചു എന്നാണ്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിട്ടില്ല. ഭക്ഷണത്തിന് പിരിഞ്ഞതല്ലാതെ കമ്മിറ്റിയൊന്നും നിര്‍ത്തിവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























