പള്ളിമേടയില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കല്‍പ്പറ്റയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പള്ളിമേടയില്‍ വെച്ച് പുരോഹിതന്‍ മോശമായി പെരുമാറിയെന്ന് പരാതി. പീഡനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തു. മാനന്തവാടി രൂപതയില്‍ ജോലി ചെയ്യുമ്പോള്‍ ചുണ്ടക്കര പള്ളിയില്‍ വെച്ച് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.
പള്ളിമേടയിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. അതിന് ശേഷം പൊലീസിനോടും കുട്ടി പരാതി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നേരത്തെ അറിഞ്ഞിരുന്നതിനാല്‍ ജിനോ മാത്യുവിനെ മാനന്തവാടി രൂപതയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തമായ വിവരമില്ല.
https://www.facebook.com/Malayalivartha
























