കയ്യടി വാങ്ങി ആക്ഷന്‍ ഹീറോ ആറ്റിങ്ങല്‍ സിഐ

സിഐ മര്‍ദ്ദിച്ചുവെന്ന് നുണ പറഞ്ഞ് സമരമുണ്ടാക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മറുപണി കൊടുത്ത് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിഐ അനില്‍കുമാര്‍. വയോധികയെ കയറ്റാതെ പോയ ബസ് സി ഐ അനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. എന്നാല്‍ സമര ആഹ്വാനം നടത്തിയ യൂണിയന്‍ നേതാക്കള്‍ക്ക്‌സിഐ ചോദ്യം ചെയ്യല്‍ വീഡിയോ അയച്ച് കൊടുത്തതോടെ വാദി പ്രതിയായി മാറി.
പണ്ടൊക്കെ പോലീസ് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാകുകയും പിന്നെ ഗംഭീര സമരമരങ്ങേറുകയും ചെയ്യുന്നത് പതിവാണ്. പഴയ നമ്പര്‍ ന്യൂ ജനറേഷന്‍ വാട്‌സ് ആപ്പ് കാലത്തും പയറ്റാനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരാണ് എട്ടിന്റെ പണി വാങ്ങി കെട്ടിയത്. വയോധിക കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ബസ് കസ്റ്റഡിയിലെടുത്ത ആറ്റിങ്ങല്‍ സിഐ അനില്‍കുമാര്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞ് രണ്ട് ജീവനക്കാരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി യൂണിയന്‍ സമരവും പ്രഖ്യാപിച്ചു. 
വര്‍ഗ സ്‌നേഹം കൊണ്ട് അങ്കക്കലി മൂത്ത തൊഴിലാളി നേതാക്കള്‍ക്ക് ചോദ്യം ചെയ്യല്‍ വീഡിയോ സിഐ തന്നെ അയച്ച് കൊടുത്തതോടെ സീന്‍ മാറി. അതിലാണെങ്കിലോ പൊലീസുകാര്‍ ഇരുവരേയും തല്ലുന്നില്ലെന്ന് വ്യക്തമാണ്. ആത്മീയ നേതാക്കളെ വെല്ലുന്ന ഉപദേശമാണ് സിഐ നല്‍കുന്നതെന്ന് വീഡിയോ കണ്ട ആരും പറയും.
കഴിഞ്ഞ മുപ്പതിന് ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍ കീഴിലേക്ക് പോകുകയായിരുന്ന ആര്‍കെവി എന്ന സ്വകാര്യ ബസാണ് ബസ് സ്‌റ്റോപ്പില്‍ കൈകാട്ടിയ വയോധികയെ കയറ്റാതെ പോയത്. ബസിന്റെ പുറകെ ഓടിയിട്ടും നിര്‍ത്തിയില്ല. സംഭവം അത് വഴി വന്ന ആറ്റിങ്ങല്‍ സിഐ ജി സുനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍തന്നെ പിന്തുടര്‍ന്ന സിഐ ബസ് നിര്‍ത്തിക്കുകയും സ്‌റ്റോപ്പില്‍ നിന്ന വയോധികയെ തിരികെ പോയി കയറ്റിക്കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ജീവനക്കാര്‍ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ബസിലെ യാത്രക്കാരെ ഇറക്കി മറ്റൊരു ബസില്‍ കയറ്റി വിട്ടിട്ട് ജീവനക്കാരെയും ബസിനെയും സിഐ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ സുജിത്തിനെതിരെ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താഞ്ഞതിനും ബസില്‍ യാത്രക്കാരെ കയറ്റാതിരുന്നതിനും കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. പിന്നീടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് മര്‍ദ്ധിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും തൊഴിലാളി സംഘടനകളെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് മര്‍ദ്ധിച്ചുവെന്നാരോപിച്ച് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
ഇതറിഞ്ഞ സിഐ ബസ് ജീവനക്കാരെ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിന്റെയും സഭ്യമായ ഭാഷയില്‍ ഉപദേശിക്കുന്നതന്റെയും വീഡിയോ ദൃശ്യം തൊഴിലാളി നേതാക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. സത്യാവസ്ഥ മനസ്സിലാക്കിയ ഇവര്‍ സിഐയോട് മാപ്പ് പറയുകയും പണിമുടക്ക് പിന്‍വലിക്കുകയും ചെയ്തു. മുഖം രക്ഷിക്കാന്‍ നുണ പറഞ്ഞജീവനക്കാരെ പുറത്താക്കാനും നേതാക്കള്‍ മറന്നില്ല. വീഡിയോ പുറത്തായതോടെ വില്ലനാക്കി മാറ്റാന്‍ നോക്കിയ സിഐ ഇപ്പോള്‍ നാട്ടുകാര്‍ക്ക് ആക്ഷന്‍ ഹീറോ ആയി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























