പാതയോരത്തെ മദ്യഷാപ്പുകളുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ പൂട്ടിയ എല്ലാ ബാറുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍

വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന മട്ടിലെത്തി നില്‍ക്കുകയാണ് മദ്യത്തിന്റെ കാര്യം. പാതയോരത്തെ മദ്യഷാപ്പുകളുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ പൂട്ടിയ എല്ലാ ബാറുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.അതായത് മേയില്‍ പ്രഖ്യാപിക്കുന്ന മദ്യനയത്തില്‍ തീരുമാനം ഉണ്ടാകും.
കള്ള് ഷാപ്പുകള്‍ തോറും വിദേശമദ്യം വിതരണം ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എക്‌സൈസ് മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി അദ്ദേഹം തന്നെ പറഞ്ഞു. കള്ള് ഷാപ്പുകളിലൂടെ മദ്യം പൊതിഞ്ഞു നല്‍കുമ്പോള്‍ വെള്ളവും ഷാപ്പ് ഭക്ഷണവും യഥേഷ്ടം ലഭിക്കുന്ന കള്ള് ഷാപ്പില്‍ ഇരുന്ന് വിദേശമദ്യം കഴിക്കുകയും ചെയ്യാം. എക്‌സൈസുകാര്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം ഉരുത്തിരിയുകയും ചെയ്യും.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ തെരഞ്ഞടുപ്പ് സമയത്ത് തന്നെ കോടികള്‍ മറിഞ്ഞതായി ആരോപണമുണ്ടായിരുന്നു. ബാര്‍ തുറന്നാല്‍ ജനങ്ങള്‍ എതിരാകുമെന്ന ഭയം ഇടതുമുന്നണിക്കുണ്ട്. പാതയോരത്തെ ബെവ് കോ ഔട്ട് ലെറ്റുകള്‍ മാറ്റണമെന്ന കോടതി വിധി വന്നപ്പോള്‍ പോലും ബഹളം നിയന്ത്രണാതീതമായിരുന്നു. അതിനിടയിലാണ് പാതയോരത്തെ മദ്യ ഔട്ട് ലെറ്റുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
5000 കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഇതിലൂടെ കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലാണെന്നും പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പാതയാകുമ്പോള്‍ മദ്യഷാപ്പുകള്‍ എന്നല്ല ബാറുകള്‍ വേണമെങ്കിലും ആരംഭിക്കാം.
https://www.facebook.com/Malayalivartha
























