കൊട്ടിയൂര്‍ പീഡനക്കേസ്: ഫാദര്‍ റോബിന് ജയിലില്‍ മര്‍ദ്ദനം

കൊട്ടിയൂരില്‍ പള്ളിമേടയില്‍ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ ജയിലില്‍ നിന്നും മര്‍ദ്ദനമേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സബ് ജയിലില്‍ നിന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മറ്റു പ്രതികള്‍ കൈകൊണ്ടു മര്‍ദ്ദിച്ച നിലയിലാണ് ജയില്‍വാര്‍ഡര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളാണല്ലേ എന്ന് ചോദിച്ചാണത്രെ മര്‍ദ്ദിച്ചത്. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. രാവിലെ എത്തി ഉച്ചയോടെ പരിശോധനപൂര്‍ത്തിയാക്കി കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























