കെ.എസ്.യു. വനിതാ നേതാവിനോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു നേരേ പോലീസ് അതിക്രമമുണ്ടായതിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പേ കെ.എസ്.യു. വനിതാനേതാവിനോടും പോലീസ് അപമര്യാദയായി പെരുമാറിയതായി പരാതി. ജിഷ്ണുവിന്റെ അമ്മയ്ക്കുനേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു കനത്ത സുരക്ഷയ്ക്കിടയിലും തൃശൂര്‍ പൂങ്കുന്നത്ത് യൂത്ത് കോണ്‍ഗ്രസ്‌കെ.എസ്.യു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിക്കുന്നതിനിടയിലാണ് കെ.എസ്.യു. വനിതാനേതാവിനോട് പോലീസ് അപമര്യാദയായി പെരുമാറിയത്. പൂങ്കുന്നം ജങ്്ഷനിലാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കെ.എസ്.യു. നേതാവ് ശില്‍പ്പ സി. നായര്‍, എന്‍.വി. അരുണ്‍ എന്നിവരെ പോലീസ് ജീപ്പില്‍ പിന്തുടര്‍ന്നെത്തി ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ശില്‍പ്പയോട് അപമര്യാദയായാണ് പോലീസ് പെരുമാറിയത്. വനിതാ പോലീസിന്റെ സഹായം ഇല്ലാതെയാണ് ശില്‍പ്പയെ വളഞ്ഞുപിടിച്ച് ജീപ്പില്‍ കയറ്റിയത്. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍ ഡാനിയേല്‍, പ്രഭുദാസ് പാണേങ്ങാടന്‍ എന്നിവരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി.
പൂങ്കുന്നത്ത് ശ്രീ സീതാരാമസ്വാമി ക്ഷേത്രം ഭവന സമുച്ചയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ചെറുതുരുത്തിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.ഐ. ഷാനവാസ്, യു.എസ്. സുമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരേ കരിങ്കൊടി കാട്ടിയത്. പ്രവര്‍ത്തകരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനായി മുഖ്യമന്ത്രിക്ക് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പാടാക്കിയിരുന്നത്.
https://www.facebook.com/Malayalivartha



























