വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ പ്രതിഷേധിച്ച് വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷം, കോളജ് തല്ലിത്തകര്‍ത്തു

കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥി ആര്‍ഷ്‌രാജ്(19) ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോളജിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ കോളജ് തല്ലിത്തകര്‍ത്തു. ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കോയിക്കചന്തയില്‍ നിന്നും ആരംഭിച്ച എസ്.എഫ്.ഐഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനം കോളജ് കവാടത്തിനു സമീപം പോലീസ് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്തു പ്രവര്‍ത്തകര്‍ കോളജിന് സമീപത്തേക്കു ഓടി അടുത്തു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശിയെങ്കിലും ഫലപ്രദമായില്ല. ഇതിനിടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മതില്‍ ചാടിക്കടന്നും സമീപത്തെ ചെറിയ ഗേറ്റ് തകര്‍ത്തും കോളജിനുള്ളില്‍ പ്രവേശിച്ചു.
തുടര്‍ന്നു കോളജ് തല്ലിത്തകര്‍ത്തു.
എസ്.ഐ: ജഗദീഷിനെ ബാരിക്കേഡുകള്‍ തകര്‍ത്ത സമയത്തു സമരക്കാര്‍ ഉരുട്ടിയിട്ടു ചവിട്ടുകയായിരുന്നു. ബാക്കിയുള്ളവര്‍ക്കു കല്ലേറിലാണ് പരുക്കേറ്റത്.
കോളജിന്റെ മുന്‍വശത്തെ ഗ്ലാസ് ഫാബ്രിക്കേഷനുകള്‍, ഗ്ലാസ് കൊണ്ട് നിര്‍മിച്ച ചുവരുകള്‍, പ്രധാന വാതില്‍, സ്വീകരണ മുറി, ഓഫീസുകള്‍, സി.സി ടി.വി റൂം, ലാബുകള്‍, വര്‍ക്ക്‌ഷോപ്പ് റൂമുകള്‍ എന്നിവയും തല്ലിത്തകര്‍ത്തിട്ടുണ്ട്. രണ്ടുകോടിക്ക് മുകളിലുള്ള നാശനഷ്ടം കണക്കാക്കുന്നു.
https://www.facebook.com/Malayalivartha


























