നന്ദന്‍കോട് കൂട്ടക്കൊല: സുകുമാരക്കുറുപ്പ് സംഭവത്തിനു സമാനം കേഡല്‍ കുറുപ്പിന്റെ കുബുദ്ധിയുടെ ആവര്‍ത്തനം

നന്ദന്‍കോട് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം നടന്ന കൂട്ടക്കൊലപാതകം മുന്ന് പതിറ്റാണ്ട് മുമ്പ് നടന്ന സുകുമാരക്കുറുപ്പ് സംഭവത്തിന് സമാനം. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേഡല്‍ താന്‍ കൂടി കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മൃതദേഹങ്ങള്‍ക്കൊപ്പം പാതി കത്തിയ നിലയില്‍ കണ്ടെത്തിയ ഡമ്മി ഇതിന്റെ തെളിവാണ്. കമ്പ്യൂട്ടര്‍ വിദഗ്ധനായിരുന്ന കേഡലിന്റെ അതിബുദ്ധിയുടെ തെളിവാണ് ഈ ഡമ്മി പ്രയോഗം.
കേഡലിന്റെ രൂപസാദൃശ്യമുള്ള ഡമ്മിയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. താനടക്കം കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. അമ്മ ഡോ. ജീന്‍ പദ്മയും സഹോദരി ഡോ. കരോളിനും വിദേശത്തേക്ക് ജോലിക്ക് പോകുന്നതില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ തന്റെ മരണം കൂടി വ്യാജമായി സൃഷ്ടിക്കുന്നതിന് ഇയാളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് വ്യക്തമല്ല.
32 വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് ചെയ്തതും ഇത് തന്നെയായിരുന്നു, തന്റെ മരണം വ്യാജമായി സൃഷ്ടിക്കല്‍. ഇതിനായി തന്റെ ശരീരപ്രകൃതിയോട് സാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെയാണ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയത്. 1984 ജനുവരി 21ന് രാത്രി പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടക്കുന്നത്. കരുവാറ്റയ്ക്ക് സമീപം വണ്ടി കാത്ത് നിന്ന ചാക്കോയ്ക്ക് സുകുമാരക്കുറുപ്പ് തന്റെ കാറില്‍ ലിഫ്റ്റ് നല്‍കി. തുടര്‍ന്ന് മദ്യം നല്‍കി ചാക്കോയെ ബോധം കെടുത്തുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കുറുപ്പിന്റെ ബന്ധുവായ ഭാസ്‌കരപിള്ളയാണ് ചാക്കോയെ കഴുത്ത് ഞെരിച്ച് കൊന്നത്. തുടര്‍ന്ന് സുകുമാര കുറുപ്പിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷം ചാക്കോയുടെ മൃതദേഹം കാറിന്റെ െ്രെഡവിംഗ് സീറ്റില്‍ ഇരുത്തിയ ശേഷം ചെങ്ങന്നൂരിന് സമീപം ചെറിയനാട്ടെ ഒരു പാടശേഖരത്ത് എത്തിച്ച് തീയിടുകയായിരുന്നു. തന്റെ പേരില്‍ അബുദാബിയിലുള്ള 9 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ജര്‍മ്മനിയില്‍ നടന്ന സമാനമായ ഒരു കൊലപാതകം അനുകരിച്ചാണ് സുകുമാരക്കുറുപ്പ് ചാക്കോയെ വധിച്ചത്.
അബുദാബിയിലെ ഒരു മറൈന്‍ പെട്രോളിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു സുകുമാരക്കുറുപ്പ്. കൊലപകത്തിന്റെ പിറ്റേന്ന് തന്നെ രക്ഷപെട്ട സുകുമാരക്കുറിപ്പിനെ 32 വര്‍ഷങ്ങള്‍ക്ക് ശേഷവും പിടികൂടാനായിട്ടില്ല. കുറുപ്പിന്റെ കൂട്ടുപ്രതികളായിരുന്ന ഭാസ്‌കരപിള്ള, െ്രെഡവര്‍ പൊന്നപ്പന്‍ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇന്നും സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തിലെ സമാനതകളില്ലാത്ത കേസായി നിലനില്‍ക്കുകയാണ് ചാക്കോ വധം
https://www.facebook.com/Malayalivartha


























