എല്ലാവരെയും കൊന്നത് ഒറ്റയ്‌ക്കെന്ന് കേഡല്‍: കാരണം ആത്മാവ് വേര്‍പെടുന്നത് കാണാന്‍

നന്തന്‍കോട് ഒരു കുടുംബത്തിലെ മാതാപിതാക്കളടക്കം നാല് പേരെ കൊലപ്പെടുത്തിയത് താനാണെന്ന് പിടിയിലായ കേഡല്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയേയും അച്ഛനേയും സഹോദരിയേയും കൊലപ്പെടുത്തിയത്. മൂന്ന് പേരെ മൂന്ന് സമയങ്ങളില്‍ തനിച്ച്കിട്ടിയപ്പോഴാണ് കോലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു.
പിതാവ് പുറത്ത് പോയ സമയത്ത് ആദ്യം അമ്മയെ മഴു ഉപയോഗിച്ച് വെട്ടികൊന്നു. തിരിച്ചെത്തിയപ്പോള്‍ പിതാവിനെയും അതേ മഴുകൊണ്ട് വെട്ടി. വൈകിട്ടോടെ സഹോദരി മടങ്ങിയെത്തിയപ്പോള്‍ അവരെയും ഇതേ രീതിയില്‍ വകവരുത്തി. ആരേയും ബോധം കെടുത്തിയശേഷമല്ല കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അന്ധയായ ബന്ധു ലളിതയെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. മനുഷ്യ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് തനിക്ക് കാണാന്‍ കഴിയുമെന്നും ആസ്‌ട്രേലിയയിലെ പഠനത്തിനിടെ ഇത്തരമൊരു സിദ്ധി താന്‍ സ്വായത്തമാക്കിയെന്നും കേഡല്‍ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ലിപ് കാര്‍ട്ടിലൂടെയാണ് മഴുവാങ്ങിയത്.
പട്ടിയെ എറിയാനാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഓരോരുത്തരേയും കൊലപ്പെടുത്തിയ രീതി ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു. താനും കൊല്ലപ്പെട്ടെന്ന് വരുത്താനാണ് ഡമ്മി ഉണ്ടാക്കിവച്ചത്. നാലാമത്തെയാളെയും കൊലപ്പെടുത്തിയ ശേഷം ശനിയാഴ്ച രാത്രി 11.30 ഓടെ തമ്പാനൂരില്‍ നിന്ന് ബസില്‍ നാഗര്‍കോവിലിലേക്ക് പോയി. അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തി. മുറിയെടുത്ത് രണ്ട് മണിക്കൂര്‍ തങ്ങിയശേഷം മുറി ഒഴിഞ്ഞു. കോര്‍ബ എക്‌സ്‌പ്രെസില്‍ തിരുവനന്തപുരത്തെത്തി. ഇവിടെനിന്ന് തമിഴ്‌നാട്ടിലെ ഫാം ഹൗസിലേക്കോ ബന്ധുക്കളുടെ വീട്ടിലേക്കോ പോകാനാണ് പദ്ധതിയെന്ന് കേഡല്‍ പറഞ്ഞു.
ഇയാളുടെ കാലിനും കൈയ്ക്കും ചെറിയ പൊള്ളലുണ്ട്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. പൊലീസിന്റെ തെറ്റായ ചോദ്യങ്ങള്‍ തിരുത്തിക്കുന്നുമുണ്ട്. കൂടിയ ബുദ്ധിശക്തിയുള്ള ആളാണ് കേഡലെന്നും ഡോക്ടര്‍മാരുടെ അടക്കം പാനലുണ്ടാക്കി ഇന്ന് വിശദമായ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായപ്പോള്‍ എണ്‍പതിനായിരം രൂപ ഇയാളുടെ കൈയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























