ഡി.ജി.പി ഓഫീസിന് മുന്നില്‍ സംഭവിച്ചത് സംഭവിക്കാന്‍ പാടില്ലാത്തത്;എന്ത് ആവശ്യത്തിനായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട്, ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ സര്‍ക്കാരിനു ചെയാനുള്ളതെല്ലാം ചെയ്‌തെന്നു പിണറായി പറഞ്ഞു. ഡി.ജി.പി ഓഫീസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്താണ് സംഭവിച്ചതെന്നും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പലരും ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചകള്‍ എന്താണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിലൂടെ ഒന്നും നേടാനുണ്ടായിരുന്നില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത സര്‍ക്കാരാണ് എന്ന് തന്റേടത്തോടെ പറയാന്‍ തനിക്കാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പില്‍ എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കുമെന്നും, പക്ഷേ, പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ത്ത് നടപടിയെടുക്കാന്‍ ആര് ആവശ്യപ്പെട്ടാലും, അത് എത്ര വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയാലും നടപടികള്‍ സ്വീകരിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കെ.എം.ഷാജഹാനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജഹാനോട് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതിനു മുന്‍പേ അദ്ദേഹത്തിനെതിരെ നടപടികള്‍ എടുക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഡിജിപി ഓഫീസിനു മുന്നിലെത്തിയതുമായി ബന്ധപ്പെട്ടാണ് ഷാജഹാന്റെ അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് , അതുകൊണ്ട് കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ ഷാജഹാന്റെ സംരക്ഷകനെന്നും കുറ്റപ്പെടുത്തി.
സംഭവത്തില്‍ ശ്രീജിത്തിന്റെ ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമരപരിപാടികളുടെ സൂത്രധാരന്‍ ജിഷ്ണുവിന്റെ അമ്മാവനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തന്റെ ഭാഗത്ത് വീഴ്ചകളൊന്നും പറ്റിയിട്ടില്ലെന്നും പിണറായി ആവര്‍ത്തിച്ച് പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് അവധിയിലാണെന്നും അദ്ദേഹം തിരികെയെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























