ഏത് പൊലീസുകാരനും ഒരു അബദ്ധമൊക്കെ പറ്റും. എന്നാല്‍ ഈ അബദ്ധം അല്‍പ്പം കൂടിപ്പോയി

കൃഷി മന്ത്രിയെ കാണാന്‍ പോയ ഇന്റലിജന്‍സ് മേധാവി ഐ.ജി. മുഹമ്മദ് നിയാസിനാണ് അബദ്ധം പറ്റിയത്. കേരളത്തിലെ മന്ത്രിമാരെ പോലും തിരിച്ചറിയാന്‍ ഇന്റലിജന്‍സ് മേധാവിക്ക് സാധിച്ചില്ല.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരം ഏറ്റതു മുതല്‍ ഏറ്റവും അധികം വിമര്‍ശനം കേട്ടിരിക്കുന്നത് സംസ്ഥാനത്തെ പോലീസുകാരും ആഭ്യന്തരവകുപ്പുമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ജിഷ്ണു കേസും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും നടിയെ ആക്രമിച്ച കേസും ഒക്കെ ഇതില്‍ ചിലത് മാത്രം.
എന്നാല്‍ പോലീസിന്റെ തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തെ മന്ത്രിമാരെയോ അവരുടെ വകുപ്പുകളെക്കുറിച്ചോ പോലും അറിവില്ലെന്നതാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്. കൃഷി മന്ത്രിയെ കാണാന്‍ പോയ ഇന്റലിജന്‍സ് മേധാവി ഐ.ജി. മുഹമ്മദ് നിയാസിനാണ് അബദ്ധം പറ്റിയത്. കൃഷിമന്ത്രി സുനില്‍ കുമാറിനെ കാണാന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വീട്ടിലേക്കാണ് നിയാസ് പോയത്.
ഇന്റലിജന്‍സ് മേധാവി വന്നതറിഞ്ഞ് കാണാന്‍ എത്തിയ മന്ത്രി ചന്ദ്രശേഖരനോട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ചോദ്യം വന്നു, മന്ത്രി സുനില്‍കുമാറല്ലേ എന്ന്.
പോലീസ് വരുത്തിയ നാണക്കേടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍, ആദ്യം മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും കുറിച്ച് എല്ലാ മൂത്ത ഏമാന്‍മാര്‍ക്കും പഠിപ്പിച്ചുകൊടുക്കുന്നത് നന്നായിരിക്കുമെന്നാണ് ഇന്നത്തെ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
രാവിലെ 7.30 ഓടെയാണ് പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. അദ്ദേഹം മറ്റൊരു മന്ത്രിയെ കാണാന്‍ വന്നതാണെന്നും ഇന്റലിജന്‍സ് മേധാവിക്ക് ഇത്തരത്തില്‍ തെറ്റുപറ്റുന്നത് നാണക്കേടാണെന്നും മന്ത്രി ചന്ദ്രശേഖരന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























