ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ എറണാകുളം ജില്ലയില്‍ പിടിമുറുക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ എറണാകുളം ജില്ലയില്‍ പിടിമുറുക്കുന്നു. നഗരങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ബാംഗ്ലൂരിലെ മോഡലുകളും സീരിയല്‍ നടികളും ടെക്കികളും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നു ഇടനിലക്കാര്‍ അവകാശപ്പെടുന്നു.
ഓണ്‍ലൈന്‍ സൈറ്റ് വഴിയും വാട്‌സ്അപ് ഗ്രൂപ്പുകള്‍ വഴിയുമാണ് സംഘം ഇടപാടുകാരെ കണ്ടെത്തുന്നത്.
മണിക്കൂറിന് പന്ത്രണ്ടായിരം രൂപ മുതല്‍ ഈടാക്കുന്ന സംഘം ഒരു ദിവസത്തിന് മുപ്പതിനായിരം വരെ ഈടാക്കുന്നുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഏജന്റിന്റെ നമ്പറില്‍ വിളിച്ചാല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അയച്ചുകൊടുക്കും. താത്പര്യം അറിയിച്ചാല്‍ ഇവര്‍ എറണാകുളത്തെ ഏതു ഹോട്ടലില്‍ ഉണ്ടെന്ന് പറയും. തുടര്‍ന്ന് തുക പറഞ്ഞുറപ്പിച്ച ശേഷം ആവശ്യക്കാരെ പെണ്‍കുട്ടിയുടെ അടുത്ത് എത്തിക്കുകയാണ് പതിവ്.
ജോലിവാഗ്ദാനം നല്‍കി മറുനാടന്‍ യുവതികളെയും കോളേജ് വിദ്യാര്‍ത്ഥിനികളെയും സംഘം ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ടൂറിസത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ തങ്ങളുടെ കേന്ദ്രം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന സംഘം ഐ.ടി കമ്പനി ജീവനക്കാരെ ലക്ഷ്യമിട്ട് നിലവില്‍ കാക്കനാട്ടെക്ക് ചുവടു മാറ്റിയിരിക്കുകയാണ്. ജില്ലയില്‍ ഷാഡോ പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതും ഇത്തരക്കാര്‍ക്ക് സൗകര്യമാകുന്നു.
റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണം ചുവടെ:
റിപ്പോര്‍ട്ടര്‍ : ഹലോ, സൈറ്റില്‍ പരസ്യംകണ്ട് വിളിക്കുകയാണ്
ഏജന്റ് : എവിടെ നിന്നാണ്.
റിപ്പോര്‍ട്ടര്‍ : കാക്കനാട്
ഏജന്റ് : എറണാകുളത്ത് രാജാജി ജംഗ്ഷനിലെ ..... ഹോട്ടലില്‍ എത്തിയശേഷം വിളിക്കു.
റിപ്പോര്‍ട്ടര്‍ : ശരി. എങ്ങനെയാണ് കാര്യങ്ങള്‍
ഏജന്റ് : ഒരുമണിക്കൂറിന് പത്രണ്ടായിരം രൂപ, ഒരു രാത്രിക്ക് മുപ്പതിനായിരം രൂപ
റിപ്പോര്‍ട്ടര്‍ : മലയാളിയാണോ ?
ഏജന്റ് : അല്ല, ബംഗളൂര്‍ മോഡല്‍ ആണ്
റിപ്പോര്‍ട്ടര്‍ : എത്ര വയസുണ്ട്?
ഏജന്റ് : 21
റിപ്പോര്‍ട്ടര്‍ : മലയാളികള്‍ ആരുമില്ലേ
ഏജന്റ് : ഉണ്ട്, പക്ഷേ നിലവില്‍ ഈ പെണ്‍കുട്ടി മാത്രമേ ഒള്ളു
റിപ്പോര്‍ട്ടര്‍ : സിനിമ രംഗത്തുള്ളവര്‍ ഉണ്ടോ
ഏജന്റ് : സീരിയല്‍ രംഗത്തുള്ളവര്‍ ഉണ്ട്, പക്ഷേ റേറ്റ് കുടും
റിപ്പോര്‍ട്ടര്‍ : ശരി, കാര്യങ്ങള്‍ പറയു
ഏജന്റ് : സാര്‍,അവരുടെ കാര്യം പിന്നീട് പറയാം,നിലവില്‍ ബംഗളൂര്‍ മോഡല്‍ ഉണ്ട്.മതിയോ
റിപ്പോര്‍ട്ടര്‍ : ഫോട്ടോ അയക്കാമോ
ഏജന്റ് : വാട്‌സ്അപ് ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ : ശരി ഞാന്‍ നോക്കിയ ശേഷം വിളിക്കാം
https://www.facebook.com/Malayalivartha


























