പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം വൃദ്ധന് നാട്ടുകാര്‍ കൊടുത്ത എട്ടിന്റെ പണി ഇങ്ങനെ

മുത്തച്ഛനൊപ്പം നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 67കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൂത്താട്ടുകുളത്തതായിരുന്നു സംഭവം. കിഴക്കൊമ്പ് വെള്ളക്കാട്ട് പടിയില്‍ നാലുകണ്ടത്തില്‍ ചാക്കോ എന്നു വിളിക്കുന്ന വര്‍ഗീസ് (67) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ചാക്കോ.
ഇന്നലെ രാവിലെ 10ന് മുത്തച്ഛനൊപ്പം കടയില്‍ പോവുകയായിരുന്ന കുട്ടിയെ ഇയാള്‍ പിന്നില്‍ നിന്നെത്തിയാണ് കടന്നുപിടിച്ചത്. മുന്നില്‍ നടക്കുകയായിരുന് മുത്തച്ഛന്‍ കുട്ടിയുടെ നിലവിളികേട്ട് തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ചാക്കോസ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയപ്പോള്‍ കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള വര്‍ക് ഷോപ്പില്‍ കയറി ഇരിക്കുകയായിരുന്നു.

രോക്ഷാകുലരായ നാട്ടുകാര്‍ ഇയളുടെ നേരെ മുളകുപൊടികലക്കിയവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ കൂത്താട്ടുകുളം എസ്.ഐ ഇ.എസ്.സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കൈയ്യേറ്റം ചെയ്‌തെന്ന പേരില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























