മൂന്നാറിലെ ദേവികുളത്തെ കൈയ്യേറ്റമൊഴിപ്പിക്കല്‍ സി.പി.എം തടഞ്ഞു

മൂന്നാര്‍ ദേവികുളത്ത് സിപി.എം നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുമായി സി.പി.എം നേതാക്കള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. സി.പി.എം പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുവെന്ന് സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പക്ഷെ വെല്ലുവിളിയുമായി സി.പി.എം. നേതാക്കള്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനിന്നിട്ടും പൊലീസ് ഇടപെടാന്‍ തയ്യാറായില്ല. ഒടുവില്‍ നടപടിയെടുക്കാത്തതിന് കാരണം എഴുതി തരാന്‍ സബ് കളക്ടര്‍ ആവശ്യപ്പെട്ടതോടെയാണ് പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്.
പൊലീസുകാര്‍ ഉള്‍പ്പെട്ട ഭൂസംരക്ഷണസേന ഷെഡ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെത്തിയ 25-ലധികം വരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവരെ അക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























