ഫോണ്‍കെണി കേസ്: ചാനല്‍ സി.ഇ.ഒയ്ക്ക് ജാമ്യമില്ല

ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍കെണി വിവാദക്കേസില്‍ സംഭാഷണം സംപ്രേഷണം ചെയ്ത ചാനലിന്റെ മേധാവിയടക്കം രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല. ചാനല്‍ സി.ഇ.ഒ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചില്ല. കേസിലെ മൂന്നും നാലും അഞ്ചും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
ഇവര്‍ക്കതിരെ ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാദ്ധ്യമത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എ.കെ. ശശീന്ദ്രനുള്‍പ്പെട്ട വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് ചാനല്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























