ഒരു രൂപയ്ക്ക് നല്ല കിടിലന്‍ വിഷുസദ്യ, 20 രൂപയ്ക്ക് വിഷു സ്‌പെഷല്‍ കിറ്റ്!

ഐശ്വര്യത്തിന്റെ പൊന്‍കണിയുമായി ഒരു വിഷുക്കാലം കൂടി വരവായി. വിഷുദിവസം പുലര്‍ച്ചെ കാണുന്ന കണിയുടെ ഐശ്വര്യം അടുത്ത വര്‍ഷം മുഴുവനും കൂടെയുണ്ടാകും എന്നാണ് വിശ്വാസം. കണിയും കളികളുമെല്ലാം കഴിഞ്ഞാല്‍ പിന്നെ വിഭവസമൃദ്ധമായ സദ്യയുടെ ഊഴമാണ്. എന്നാല്‍ ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യത്തില്‍ പലകുടുംബങ്ങള്‍ക്കും ഇതൊന്നും സംഘടിപ്പിക്കാനുള്ള സമയമോ സാവകാശമോ ലഭിക്കാറില്ല. അതിനാലാണ് എന്റെടേല്‍.കോം വിഷുക്കാലത്ത് സവിശേഷമായ വിഷു ഓഫറുകളുമായി എത്തുന്നത്.
എന്റെ ഡീല്‍.കോം നല്‍കുന്ന വിഷു സ്‌പെഷല്‍ പച്ചക്കറി കിറ്റ് വെറും 20 രൂപയ്ക്കും വിഷുക്കണി കിറ്റ് 110 രൂപയ്ക്കും സ്വന്തമാക്കാം. തിരുവനന്തപുരം മെഡിക്കല്‍ കോളജിനുസമീപമുള്ള ടയാസ് ഹൈപര്‍ മാര്‍ക്കറ്റില്‍ ഇവ ലഭ്യമാണ്. പച്ചക്കറി കിറ്റില്‍ പത്തുതരം പച്ചക്കറികളും കണി കിറ്റില്‍ കണിവെള്ളരിയും മറ്റു ഫലമൂലാദികളും ഉണ്ടാകും. ഏപ്രില്‍ 12 മുതല്‍ ഈ ഓഫര്‍ സൈറ്റില്‍ ലഭ്യമാകും. ഏപ്രില്‍ 13 വരെയാണ് കാലാവധി.
ഇനി പാചകത്തിന്റെ തലവേദന ഇഷ്ടമല്ലാത്തവരും വിഷമിക്കണ്ട. ഈ വിഷുവിന് വെറും ഒരു രൂപയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ണാം. ടയാസ് ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ അല്‍ മേള ഫാമിലി റസ്റ്ററന്റിലാണ് ഈ അസുലഭ അവസരം ഒരുക്കിയിരിക്കുന്നത്. ഈ വിഷു സ്‌പെഷല്‍ ഡീല്‍ 14–ാം തീയതി മാത്രമേ ലഭ്യമാകുകയുള്ളൂ. ഒന്നു കണ്ണു ചിമ്മുന്ന നേരം മതി ഈ അവസരം പ്രയോജനപ്പെടുത്താന്‍!!! വേഗമാകട്ടെ...
https://www.facebook.com/Malayalivartha


























