മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മികച്ച പോളിംഗ് തുടരുന്നു

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്ത് മികച്ച പോളിംഗ്. നാലു മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 55.60 ശതനമാനം പോളിംഗ് രേഖപ്പെടുത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനത്തിനു മുകളിലെത്തിയെന്നാണ് കണക്കുകള്‍.
56.72 ശതമാനം പേര്‍ വോട്ട് ചെയ്ത പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ്. രാവിലെ ആറിന് ആരംഭിച്ച് വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.
https://www.facebook.com/Malayalivartha


























