ഉശിരുള്ള തന്തക്ക് പിറന്ന ആൺകുട്ടിഡാ സബ് കലക്ടർ ... ബ്രോ അടിപതറാതെ മുന്നേറുക

ഇതാണ് ബ്രോ കട്ട ഹീറോയിസം. ശ്രീറാം വെങ്കിട്ടരാമൻ നെ പോലുള്ള നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി ഭൂമി കയ്യേറാനുള്ള സിപിഎം ശ്രമം അപലപനീയമാണ്. സോഷ്യൽ മീഡിയ തിളക്കുന്നു.
ഞാൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ്. നിങ്ങൾ പോലീസ്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കൂ. കാഴ്ചക്കാരായി പോലീസ്. സി പി എം ലോക്കൽ നേതാക്കളുടെ മുൻപിൽ അനുസരണയുള്ള കുട്ടികളായി പോലീസ് മാറിയപ്പോൾ കേരളം അന്പരന്നു. സി പി എം ആർക്കൊപ്പം?. സബ് കളക്ടർക്കു നേർക്ക് അസഭ്യവർഷവും ഭൂസംരക്ഷണസേനാ പ്രവർത്തകർക്കു മർദനവും; എല്ലാം വെറുതേ നോക്കിനിന്നു കണ്ട് പൊലീസ്. സി.പി.എം പ്രവർത്തകരുടെ മർദനത്തിൽ ഭൂസംരക്ഷണസേനാ പ്രവർത്തകനായ ലിസ്റ്റൺ അടക്കമുള്ളവർക്കാണു മർദനമേറ്റത്.
ഐ എ എസ് ൽ രണ്ടാം സ്ഥാനം നേടിയ സബ് കളക്ടർ അതിക്രമം നടത്തിയ പാർട്ടിപ്രവർത്തകനെ പോലീസിന് കാണിച്ചുകൊടുത്തെങ്കിലും കയ്യേറ്റക്കാരനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചില്ല.
സി പി എം വീഴ്ചയിൽ കൈയടി വാങ്ങി സി പി ഐ. റെവന്യൂ ഉദ്യോഗസ്ഥർക്ക് സുരക്ഷ കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ സെക്രെട്ടറിയോട് സി പി ഐ. നെഞ്ചുറപ്പുള്ള സബ് കളക്ടർ ഷെഡ് പൊളിച്ചതിനു ശേഷം മാത്രം പിൻവാങ്ങി.
ദേവികുളത്ത് സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സബ്കളക്ടറെ തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷം സി പി എം പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച ഷെഡ് പൊളിച്ചുനീക്കി. ഭൂസംരക്ഷണ സേന പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗം സുരേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചപറ്റി സര്‍ക്കാര്‍ നടപടി തടഞ്ഞ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജില്ലാ കലക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനുവേണ്ടിയാണ് റെവന്യൂവകുപ്പ് പൊലീസുകാർ ഉൾപ്പെട്ട ഭൂസംരക്ഷണ സേന അടുത്തിടെ രൂപവത്കരിച്ചത്.
സബ് കലക്ടറുടെ നിർദ്ദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുൽ അറിയിച്ചു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി. വിവരങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദേവികുളം സബ് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ദേവികുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ പത്ത് സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറി ഷെഡ് നിര്‍മ്മിച്ചത്. വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് ഭൂമി കയ്യേറിയത്. ഷെഡ് നിര്‍മ്മിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനാംഗങ്ങള്‍ ഒഴിപ്പിക്കാനെത്തിയത്. സംഭവം അറിഞ്ഞെത്തിയ സി പി എം പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു. പഞ്ചായത്തംഗം സുരേഷ്‌കുമാര്‍. ഡിവൈഎഫ്‌ഐ നേതാവ് ജോബി എന്നിവരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനാംഗത്തെ കയ്യേറ്റം ചെയ്തു. സേനാംഗമായ ലിസണെയാണ് കയ്യേറ്റം ചെയ്തത്.
സബ്കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സബ്കളക്ടറും സ്ഥലത്ത് നേരിട്ടെത്തി. ഈ സമയമത്രയും പൊലീസ് നടപടി ഒന്നുമെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു. സബ് കലക്ടര്‍ സിഐയെ ഫോണില്‍ വിളിച്ച് ശകാരിച്ചതിനു പിന്നാലെയാണ് കൂടുതല്‍ പൊലീസുകാരെത്തിയതും കയ്യേറ്റം ചെയ്തവരെ കസ്റ്റഡിയിലെടുത്തതും.
കയ്യേറ്റമൊഴിപ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് ഇടുക്കി എ സി പി പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാന്‍ പോകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തു നല്‍കുമെന്നും എ സി പി. പറഞ്ഞു. ഇതിനിടെ സബ്കളക്ടര്‍ക്കും റവന്യൂ ഉദ്യഗസ്ഥര്‍ക്കും സുരക്ഷ ശക്തമാക്കണമെന്നും സബ്കളക്ടര്‍റെ തടഞ്ഞ സി പി എം പ്രവര്‍ത്തകര്‍ക്കതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്സെടുക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























