ടിക്കറ്റ് എടുക്കാത്തതിനാല്‍ യാത്രക്കാരനെ കണ്ടക്ടര്‍ ഇറക്കിവിട്ടു: യാത്രക്കാരന്‍ ബസ് എറിഞ്ഞു തകര്‍ത്തു

ടിക്കറ്റെടുക്കാത്തതിനാല്‍ കണ്ടക്ടര്‍ ഇറക്കിവിട്ട യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ബസ് എറിഞ്ഞുതകര്‍ത്തു. തൃശ്ശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്.
തൃശ്ശൂര്‍ കാട്ടാക്കട സൂപ്പര്‍ഫാസ്റ്റ് ബസില്‍ തൃശ്ശൂരില്‍ നിന്ന് കയറിയ യാത്രക്കാരനാണ് ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തത്. പുതുക്കാട് ഫെയര്‍ സ്‌റ്റേജ് നിരക്ക് ടിക്കറ്റ് എടുത്തിരുന്ന ഇയാള്‍ പുതുക്കാട് ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
എന്നാല്‍ ഇയാള്‍ ചാലക്കുടിയിലേ ഇറങ്ങൂവെന്ന് വാശി പിടിക്കുകയായിരുന്നു. സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്കുപ്രകാരം പുതുക്കാട് ഇറങ്ങണമെന്ന് കണ്ടക്ടര്‍ നിര്‍ബന്ധിച്ചു. ഇതില്‍ മറ്റു യാത്രക്കാരും ഇടപെട്ടതോടെ യാത്രക്കാരന്‍ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി. എന്നാല്‍ പിന്നാലെ യാത്രക്കാരന്‍ ബസിനു പിന്നിലെ ചില്ലില്‍ കല്ലെറിയുകയായിരുന്നു. പുതുക്കാട് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























