സത്താന്‍സേവയുടെ പ്രധാനകേന്ദ്രം കൊച്ചി; ലഹിരമാഫിയക്കും പങ്ക്

ആറ് വര്‍ഷം മുന്‍പ് ആലപ്പുഴയിലെ ഒരു പള്ളിയില്‍ നിന്ന് തിരുവോസ്തികള്‍ മോഷണം പോയതോടെയാണ് ഇതിന് മുന്‍പ് കേരളത്തില്‍ സാത്താന്‍ സേവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കേരളത്തില്‍ വിദേശികളടക്കം പങ്കെടുക്കുന്ന വന്‍ സാത്താന്‍ സേവകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ലഹരിമാഫിയക്കും ഇത്തരം പരിപാടികളില്‍ പങ്കുണ്ട്.
വൈകൃതങ്ങളുടെ കൂത്തരങ്ങായ നിഗൂഢക്രിയകള്‍ ചെയ്യാനെത്തുന്നതില്‍ വിദേശികളായ വിനോദ സഞ്ചാരികളും ലഹരി മരുന്നിന് അടിമകളായചെറുപ്പക്കാരും വന്‍ വ്യവസായികളുമുണ്ട്. അളവറ്റ പണം സമ്പാദിക്കുന്നതിനും ശത്രുക്കളുടെ നാശത്തിനും ഉപകരിക്കുമെന്ന അന്ധവിശ്വാസത്തിലാണ് ആഭിചാര കര്‍മങ്ങള്‍ അതീവ രഹസ്യമായി സംഘടിപ്പിക്കുന്നത്. എല്ലാ മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും കച്ചവടത്തിലെ അഭിവൃദ്ധി, ശത്രുഭയ നിവാരണം, ശത്രുനാശം എന്നിവയ്ക്കു വേണ്ടി ഇത്തരം ദുരാചാരങ്ങള്‍ അനുഷ്ഠിക്കുന്നുണ്ടെന്നാണു രഹസ്യ വിവരം.
പതിമൂന്നാം തീയതി വെള്ളിയാഴ്ചയാവുന്ന മാസങ്ങളില്‍ ഇത്തരം 'സാത്താന്‍ സേവ' വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പതിമൂന്നാം തീയതി വെള്ളിയാഴ്ചവരുന്ന ദിവസങ്ങിലാണ് ചെകുത്താന്‍ കൂട്ടരുടെ സംഗമം. 666 ആണ് സാത്താന്റെ നമ്പര്‍. ഈ നമ്പരുള്ള ഫ്‌ളാറ്റുകളും കേന്ദ്രങ്ങളാണ്. മതങ്ങള്‍ വിശുദ്ധമെന്ന് കരുതുനന്നതിനെ അപമാനിക്കുന്നതാണ് പ്രധാന രീതി. കറുപ്പു ചുവപ്പുമണ് സേവയുടെ പശ്ചാത്തലവും വേഷങ്ങളും. തലയോട്ടിയെ രക്തം മാസം തുടങ്ങി സാധാരണ ജനം അറയ്ക്കുന്ന പ്രവര്‍ത്തികളാണ് നിഗീഢ കര്‍മക്കാരുടെ മുഖമുദ്ര.
കൊച്ചിയ പ്രധാന കേന്ദ്രമാണ്. വനമേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലും കപ്പലുകളിലും വരെ ഇത്തരം സാത്താന്‍ സേവകള്‍ നടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ലഹരിമാഫിയയാണ് മുഖ്യ സ്‌പോണ്‍സര്‍. വിദേശികള്‍ കര്‍മികളായുള്ള സാത്താന്‍ സേവയ്ക്കാണ് കൂടുതല്‍ മാര്‍ക്കറ്റ്. ഒരിക്കല്‍ ചെന്നു പെടുന്നവരെ അടിമകവാക്കുന്ന അന്തരീക്ഷവും സംവിധാനവും. ഒരിക്കല്‍പ്പെട്ടാല്‍ പിന്നെ രക്ഷപെടാനാവില്ലെന്നും ചില കഥകള്‍ പ്രചരിക്ുന്നു.
വന്‍തുക ചെലവഴിച്ചാണ് പലരും സാത്താന്‍ സേവയ്ക്ക് ചേരുന്നത്. ലഹരിമരുന്നു സേവിച്ച ശേഷം നടക്കുന്ന നഗ്‌നനൃത്തം, കറുത്ത നിറമുള്ള പാത്രത്തില്‍ ശേഖരിച്ച അശുദ്ധരക്തം, ത്രികോണാകൃതയില്‍ മുറിച്ച അപ്പം, തലയോട്ടിയില്‍ ശേഖരിച്ച മൂത്രം എന്നിവയത്രേ ബ്ലാക്ക്മാസിലെ പൂജാദ്രവ്യങ്ങള്‍. വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ഥനകള്‍ തലതിരിച്ചു ചൊല്ലിയാണു പൂജകള്‍ നടത്തുക. ദൈവം, ഈശ്വരന്‍ എന്നിങ്ങനെ ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാത്താനെന്നും നന്മയെന്നു പറയേണ്ടിടത്തു തിന്മയെന്നും സത്യമെന്നു പറയുന്നിടങ്ങളില്‍ കള്ളമെന്നുമാണ് ആഭിചാരികള്‍ പ്രയോഗിക്കുക.
1594 ല്‍ ഫ്രാന്‍സിലാണ് ഇതിനു സമാനമായ ദുര്‍കര്‍മങ്ങള്‍ പ്രചരിച്ചത്. ജനങ്ങളെ വഴിതെറ്റിക്കുന്ന ദുരാചാരത്തെ പല വിദേശ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉപയോഗവും വിനോദ സഞ്ചാരികളായ വിദേശികളുടെ വരവുമാണ് കേരളത്തിലേക്കും ഇത്തരം സേവകള്‍ എത്തിയത്. ആലപ്പുഴയില്‍ തിരുവോസ്തി മോഷ്ടിച്ചത് സാത്താന്‍സേവക്കാരെന്ന് ആരോപണം വന്നതോടെ തിരുവോസ്ഥി കയ്യില്‍ക്കൊടുക്കുന്നത് നിര്‍ത്തലാക്കാനും ആലോചിച്ചിരുന്നു. ഇടയ്ക്ക് ഒരു നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ തിരോധാന്തിലും ചില ദൂരുഹ മരണങ്ങളിലും സാത്താന്‍ സേവക്കാരെ സംശയിച്ചിരുന്നു.
നഗരത്തില്‍ രഹസ്യപ്രചാരം നേടുന്ന ആഭിചാര പൂജാ കേന്ദ്രങ്ങള്‍ റെയ്ഡു ചെയ്യാന്‍ പൊലീസിന് അധികാരമുണ്ടെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ദുര്‍ബല മനസ്‌കരെ വ്യാമോഹിപ്പിച്ചു പണം തട്ടുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 420 അനുസരിച്ചു വഞ്ചനാക്കുറ്റം, മതപരമായ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിനാല്‍ പരാതിക്കാരുണ്ടെങ്കില്‍ 295 എ, 298 വകുപ്പുകള്‍ അനുസരിച്ചും പരിശോധനയില്‍ ലഹരിപദാര്‍ഥങ്ങള്‍ കണ്ടെത്തിയാല്‍ ലഹരി നിരോധന നിയമം 20 ബി, 21 വകുപ്പുകള്‍ അനുസരിച്ചും സ്ത്രീകളുടെ നഗ്‌നതാ പ്രദര്‍ശനത്തിനെതിരെ 1986 ല്‍ പാസാക്കിയ നിയമം അനുസരിച്ചും കേസെടുക്കാന്‍ പൊലീസിനു കഴിയും.
https://www.facebook.com/Malayalivartha


























