പോണ്ടിച്ചേരിയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു

പോണ്ടിച്ചേരി മേഖലയില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. മേയ് ഒന്നുമുതല്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ കര്‍ശനമായും ഹെല്‍മറ്റ് ഉപയോഗിക്കണമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എസ്.ഡി. സുന്ദരേശ്വന്‍ അറിയിച്ചു. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍നിന്നു 100 രൂപ പിഴയിടാക്കാനും തീരുമാനിച്ചു. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ 300 രൂപ പിഴയിടാക്കുമെന്നും സുന്ദരേശ്വരന്‍ പറഞ്ഞു.
ഇരുചക്രവാഹന യാത്രക്കാര്‍ നിരവധി പേരാണു റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. അതിനാല്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെന്നും സുന്ദരേശ്വന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























