ഒരു രക്തസാക്ഷിയുടെ അമ്മയും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല, മഹിജയ്‌ക്കെതിരെ ജി സുധാകരന്‍

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ഒരു രക്തസാക്ഷിയുടെ അമ്മയും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. സ്വന്തം മക്കള്‍ കണ്‍മുന്നില്‍ വെട്ടേറ്റ് മരിക്കുന്നത് കാണേണ്ടി വന്നിട്ടുള്ള അമ്മമാരുണ്ട് കണ്ണൂരില്‍. അവര്‍ ഇതുവരെ പാര്‍ട്ടിയ്‌ക്കെതിരെ പരാതി പറഞ്ഞിട്ടില്ല. മകന്റെ കൊലയാളികള്‍ക്കെതിരെ പരാതി പറയുന്നതിന് പകരം പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെയാണ് ജിഷ്ണുവിന്റെ അമ്മ പരാതി നല്‍കാന്‍ തയ്യാറായതെന്നും സുധാകരന്‍ പറഞ്ഞു.
കോറാം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഒരു രക്തസാക്ഷിയുടെ കുടുംബവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയമാണ്. എന്നാല്‍ പാര്‍ട്ടി പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ നില്‍ക്കാനാണ് ഇവിടെ പലരും മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അമ്മമാരുടെ കണ്ണുനീര്‍ പരിശുദ്ധമാണ്. ജിഷ്ണു കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനോട് യോജിക്കുന്നില്ല. എന്നാല്‍ കോടതിയെ വിമര്‍ശിക്കാന്‍ തങ്ങള്‍ ആളല്ല. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ജഡ്ജിക്ക് മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനേും കൂട്ടി സമരക്കാര്‍ പോകാത്തതെന്താണെന്നും സുധാകരന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha


























