കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട. മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദമാമില്‍ നിന്നും ജെറ്റ് എയര്‍വെയ്‌സ് വഴി കോഴിക്കോട് എത്തിയ കിനാലൂര്‍ സ്വദേശി മിദ്‌ലാജാണ് സ്വര്‍ണം കടത്തിയത്. ഇനിയും ഇയാളുടെ പക്കല്‍ സ്വര്‍ണം ഉണ്ടെന്നാണ് വിവരം. തുറക്കാന്‍ സാധിക്കാത്ത ചെറിയ രണ്ട് പെട്ടികളിലാണ് കൂടുതല്‍ സ്വര്‍ണം ഉണ്ടെന്ന് സംശയിക്കുന്നത്. മറ്റൊരാളില്‍ നിന്നും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ട്.
നേരത്തേയും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും നിരവധി കിലോ സ്വര്‍ണം കടത്തിയിരുന്നത് പിടികൂടിയിരുന്നു എന്നാല്‍ എങ്ങിനെയാണ് ഇത് വിമാനത്താവളത്തില്‍ എത്തിയതെന്ന് കാര്യവും ഇതുവരെ വ്യക്തമല്ല. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്
https://www.facebook.com/Malayalivartha


























