പുനലൂര്‍ കുന്നിക്കോട്ട് വാഹനാപകടം: മരിച്ചവരുടെ എണ്ണം നാലായി

പുനലൂര്‍ കുന്നിക്കോട്ട് വാഹനാപകടം: മരിച്ചവരുടെ എണ്ണം നാലായി. കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരാണ് മരിച്ചത്. :കാക്കാമണ്‍ സുധീര്‍ ഭവനിലെ ഫാത്തിമ, ചെറുമകന്‍ ഹാരീസ്, പുല്ലാനിമൂട്ടില്‍ സുബിന്‍ എന്നിവരാണ് മരിച്ചത്.ഏല്ലാവരും പത്തനാപുരം സ്വദേശികളാണ്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയില്‍ നിന്ന് പുനലൂര്‍ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ആംബലന്‍സുമാണ് കൂട്ടിയിടിച്ചത്. കൊല്ലംതിരുമംഗലം ദേശീയപാതയിലെ പച്ചിലവളവിലാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























