മൂന്നാറില്‍ ഭൂമി കയ്യേറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്

റവന്യൂ സെക്രട്ടറിക്ക് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായും മന്ത്രി പറഞ്ഞു. മൂന്നാറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റകാര്‍ക്കെതിരെയും റവന്യൂ വകുപ്പ് നടപടിക്ക് ഒരുങ്ങുകയാണ്.
മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവിട്ടു. റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ കോടതി ആമീനും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ജനസേവകരാകേണ്ട ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരായതു ഗുരുതരമായ തെറ്റാണെന്നു റവന്യൂ മന്ത്രി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാകും.
കയ്യേറ്റകാര്‍ക്കെതിരെയുള്ള നടപടി ഇടുക്കിയില്‍ മാത്രം പരിമിതിപ്പെടുത്തേണ്ടെന്നാണു മന്ത്രിയുടെ നിലപാട്. സംസഥാനത്തെ മുഴുവന്‍ കയ്യേറ്റക്കാരുടെയും പട്ടിക തയാറാക്കി വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും. കയ്യേറ്റക്കാരെ ചെറുത് വലുതെന്ന് തരംതിരിക്കാനും പദ്ധതിയില്ല.
ദേവികുളം മേഖലയില്‍ അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളെ കുറിച്ചു സബ് കലക്ടറും റിപ്പോര്‍ട്ട് തേടി. കെഡിഎച്ച് വില്ലേജ് ഓഫിസറോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.
https://www.facebook.com/Malayalivartha


























