Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള യോഗം പയ്യന്നൂരില്‍

19 APRIL 2017 12:41 PM IST
മലയാളി വാര്‍ത്ത

പൊരിവെയിലത്ത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന മദ്യപരുടെ ആത്മരോഷം അണ പൊട്ടുകയാണ്. ഇനിയുമീ മനുഷ്യത്വമില്ലായ്മ തുടര്‍ന്നാല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. വ്യാഴാഴ്ച കണ്ണൂര്‍ പയ്യന്നൂരില്‍ ചേരുന്ന വിശദീകരണ യോഗത്തില്‍ ഭരണകൂടവും നീതിപീഠവും പൊതുസമൂഹവും പുലര്‍ത്തുന്ന മനുഷ്യത്വരഹിത നിലപാടുകള്‍ മദ്യഉപഭോക്തൃ സംരക്ഷണ സമിതി(എം.യു.എസ്.എസ്) തുറന്നുകാട്ടും. കേരളത്തിലെ ജനസംഖ്യയുടെ നിര്‍ണ്ണായക ശതമാനം മദ്യ ഉപയോക്താക്കളാണെന്ന് സമിതി കണ്‍വീനര്‍ ദാമോദരന്‍ പറയുന്നു.

80 ലക്ഷത്തിലധികം വരുന്ന ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ കരിഞ്ചന്ത വില്‍പ്പന നടത്തുകയാണ് സര്‍ക്കാര്‍. നല്ല മദ്യം ലഭ്യമാക്കുന്നില്ല. പേരില്‍ മാത്രമാണ് ഇവിടെ വിദേശമദ്യം. നാടന്‍ ഡിസ്റ്റിലറികളില്‍ നിര്‍മ്മിച്ച് ബിവറേജസ് കോര്‍പ്പറേഷന് നല്‍കുമ്‌ബോള്‍ ഇവയുടെ ഗുണനിലവാര പരിശോധന വേണ്ടുംവിധം നടത്താറില്ല. നല്ല മദ്യം ഉപയോക്താവിന്റെ അവകാശമാണ്. ലോകത്തില്ലാത്ത നികുതിയാണ് ഈടാക്കുന്നത്. 145 ശതമാനം വരെ നികുതിയുള്ള ഈ വില്‍പ്പന കരിഞ്ചന്ത തന്നെ. അതായത് 80 രൂപ അടിസ്ഥാനവിലയുള്ളത് വില്‍ക്കുന്നത് 300ലധികം രൂപയ്ക്ക്. ഇതൊന്നും കൂടാതെ യാചകരോ സൊമാലിയയിലെ പട്ടിണിപ്പാവങ്ങളോ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്ന പോലെ പൊരിവെയിലത്ത് മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കുകയും വേണം. ഇത് ക്രൂരതയാണ്. ജീവനക്കാര്‍ക്കുള്ള ശമ്ബളവും പെന്‍ഷനും നല്‍കുന്നത് ഇവര്‍ വഴിയായിട്ടും യാതൊരു മാനുഷിക പരിഗണനയുമില്ലാതെയാണ് സര്‍ക്കാരിന്റെ പെരുമാറ്റമെന്നും ദാമോദരന്‍ പറയുന്നു.

മദ്യനിരോധനം ലോകത്തെങ്ങും നടന്നിട്ടില്ലാത്ത അപ്രായോഗിക ആശയമാണ്. മദ്യവര്‍ജ്ജനം പിന്നെയും നടപ്പാക്കാനായേക്കും. പാതയോരത്ത് മദ്യവില്‍പ്പന നനിരോധിച്ച കോടതി വിധി അസംബന്ധമാണ്. മദ്യപിക്കുന്നവര്‍ക്ക് യഥേഷ്ടം സൗകര്യമൊരുക്കുകയാണ് തങ്ങളുടെ മുഖ്യആവശ്യമെന്നും ഇതിനായി നിരവധി നിവേദനങ്ങള്‍ കൊടുത്തുകഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. നിവേദനത്തിലെ ആവശ്യങ്ങളിങ്ങനെ: എല്ലാ ഷോപ്പിങ് മാളുകളിലെയും രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയില്‍ ഔട്ട്‌ലെറ്റ് തുറക്കുക, വിതരണം സുതാര്യമാക്കുക, ഔട്ട്‌ലെറ്റിലെ കൗണ്ടറുകളുടെ എണ്ണം കൂട്ടുക, കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുക, പ്രധാനപാതകളില്‍ കഴിയില്ലെങ്കില്‍ കഴിയുന്നിടത്ത് ഔട്ട്‌ലെറ്റുകള്‍ തുറക്കുക.ഈ ആവശ്യങ്ങള്‍ പൊതുജനത്തെയും സമൂഹത്തെയും ബോദ്ധ്യപ്പെടുത്താനാണ് കണ്ണൂര്‍ പയ്യന്നൂര്‍ ഷേണായീസ് സ്‌ക്വയറില്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് യോഗം ചേരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഭാഗമാകുമെന്നാണ് സമിതി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (15 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (26 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (35 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (47 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (57 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends