പണം തട്ടിപ്പ് കേസില്‍ അച്ഛനും മകളും പിടിയില്‍

ബാങ്കില്‍ നിന്നും ലഭിക്കാനുള്ള 600 കോടിയോളം രൂപയ്ക്ക് ഇന്‍കം ടാക്‌സ് ക്ലിയറന്‍സിനായി അടയ്ക്കാനെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് ഒരു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത കേസില്‍ അച്ഛനെയും മകളെയും പേട്ട പൊലീസ് അറസ്റ്റു ചെയ്തു. പേട്ട എസ്.എന്‍ നഗര്‍ ലക്ഷ്മി ജനേഷ് വീട്ടില്‍ രമേഷ്‌കുമാര്‍, ഇയാളുടെ മകള്‍ ലക്ഷ്മി ആര്‍. കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ അരുള്‍ ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ത്കുമാര്‍, പേട്ട സി.ഐ എ.എസ്. സുരേഷ്‌കുമാര്‍, എസ്.ഐ ചന്ദ്രബോസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
രൂപ തിരികെ ആവശ്യപ്പെട്ടവരെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും മറ്റും പേരുകള്‍ പറഞ്ഞ് ഫോണ്‍ ചെയ്തും വ്യാജ മെസേജുകള്‍ അയച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലര്‍ക്കും വ്യാജ പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകളും നല്‍കിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ 15 പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























