Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസ്: പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും

20 APRIL 2017 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ സഹായിച്ചെന്ന് പോലീസ് സംശയിക്കുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. തുടര്‍ന്ന് പ്രതീഷ് ചാക്കോയെ രണ്ട് പ്രാവശ്യം ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി. ഈ സാഹചര്യത്തിലാണ് ഇയാളുടെ നുണപരിശോധന പോലീസ് ആലോചിക്കുന്നത്.

അതേസമയം, അക്രമത്തിനിരയായ നടി ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സ്ത്രീയുടെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞു എന്നത് ആവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടിയില്‍നിന്ന് മൊഴിയെടുത്തേക്കും. സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുക്കുക.

കേസില്‍ ഏഴു പേരെ പ്രതിയാക്കി ചൊവ്വാഴ്ച ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ല. ഈ ഫോണിനെക്കുറിച്ച് പ്രതീഷ് ചാക്കോയ്ക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ചെയ്തുകൊടുത്തതും പ്രതീഷ് ചാക്കോയായിരുന്നു. പള്‍സര്‍ സുനിക്കും മറ്റൊരു പ്രതി വിജീഷിനും കോടതിയില്‍ ഒളിച്ചുകടക്കാന്‍ അഭിഭാഷക കുപ്പായം അടക്കം നല്‍കി ഇയാള്‍ സഹായിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. കോടതിയില്‍ കയറി പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു സംഘം അഭിഭാഷകര്‍ പോലീസിനെ തടയാന്‍ ശ്രമിക്കുകയും ഈ നടപടിക്കെതിരേ ജഡ്ജിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലൊക്കെ പ്രതീഷ് ചാക്കോയുടെ പങ്ക് പോലീസ് പരിശോധിച്ചിരുന്നു.

പോലീസ് ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സഹകരിക്കാന്‍ തയാറായില്ല. കേസിലെ നിര്‍ണായക തെളിവാണ് നടിയുടെ ദൃശ്യങ്ങടങ്ങിയ മൊബൈല്‍ ഫോണ്‍ എന്ന് അറിയാവുന്ന പള്‍സര്‍ സുനി ഫോണിന്റെ കാര്യത്തില്‍ പോലീസിനെ വട്ടംകറക്കി. ഓടയിലെറിഞ്ഞു എന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് ഗോശ്രീ പാലത്തില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞെന്ന് മൊഴി മാറ്റി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓടയിലും ഗോശ്രീ പാലത്തിനു താഴെ കായലിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.

പിന്നീടാണ് അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് സുനി മൊഴി മാറ്റിയത്. നുണ പരിശോധനയ്ക്ക് കക്ഷിയുടെ സമ്മതം കൂടി ആവശ്യമായ സാഹചര്യത്തില്‍ ഒരുപക്ഷേ, പ്രതീഷ് ചാക്കോ അതിനു സന്നദ്ധനായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.
സുനി അങ്കമാലിയിലെ മറ്റൊരു അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്‍ കോടതിക്ക് കൈമാറിയിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലവും കോടതിയുടെ കൈവശമാണ്. ഇത് വിചാരണവേളയില്‍ തെളിവായി കണക്കാക്കും. തുടര്‍ന്ന് ഈ അഭിഭാഷകന്‍ സുനിയുടെ വക്കാലത്ത് ഒഴിയുകയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. എന്നാല്‍, പ്രതീഷ് ചാക്കോ അതിനു തയാറായില്ല.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായി കസ്റ്റഡിയിലുള്ള പ്രതികള്‍ ജാമ്യം നേടാനുള്ള സാധ്യത ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം പോലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. പ്രതികള്‍ക്ക് കുറ്റം ചെയ്യാനും പിന്നീട് ഒളിവില്‍പോകാനും സഹായിച്ചവര്‍ക്കെതിരേ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (10 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends