സിപിഎം പടയോടെ ആക്രമിക്കുമ്പോഴും യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി ജനപക്ഷം

നിയമപ്രകാരമുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ച് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതിന് വേട്ടയാടപ്പെട്ടതില്‍ കടുത്ത ദുഃഖവും നിരാശയുമാണ് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ജി.ആര്‍. ഗോകുല്‍, സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ക്ക്. അതേസമയം ഇവര്‍ക്ക് റവന്യൂവകുപ്പ് പൂര്‍ണ പിന്തുണയറിയിച്ചു. സംസ്ഥാനം നിങ്ങളെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും, തളരാതെ മുന്നോട്ടു പോകണമെന്നുമുള്ള വകുപ്പിന്റെ ശക്തമായ സന്ദേശം ഇന്നലെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടി. ശത്രുക്കള്‍ കൂടിയാലും ദൗത്യത്തില്‍ നിന്ന് പിന്നോട്ടുപോകരുതെന്നാണ് ശ്രീറാമിനുള്ള സന്ദേശം. ഇതോടൊപ്പം സാധാരണ ജനങ്ങള്‍ ഇവരോടൊപ്പമാണ്.
അതിനിടെ, ഇടുക്കിയിലെ വന്‍കിട കൈയേറ്റങ്ങളുടെ പട്ടിക സമാഹരിക്കുന്ന നടപടി വേഗത്തിലാക്കാന്‍ ജില്ലാകളക്ടറോട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ചത്തെ ഉന്നതതല യോഗത്തില്‍ രണ്ട് യുവ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കണക്കറ്റ വിമര്‍ശനങ്ങളാണുയര്‍ന്നത്.
അവിടെ ഓരോ വലിയ പണിചെയ്തിട്ട് ഇവിടെ വന്നിരിക്കുകയാണല്ലേ... എന്നായിരുന്നു ഒരു ഉന്നതന്റെ ആദ്യത്തെചോദ്യം. വലിയ പരീക്ഷയൊക്കെ പാസായി വന്നതല്ലേ, എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്നവരോടൊക്കെ ചോദിക്കണം എന്ന് ചീഫ് സെക്രട്ടറി നളിനിനെറ്റോ, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരെ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. സര്‍ക്കാരിനകത്ത് ഇതൊന്നും പറ്റില്ല, പുറത്തുപോയി എന്തുവേണമെങ്കിലുമാവാം. ഒരുപാട് സര്‍വീസ് ബാക്കിയുള്ളതല്ലേ കൂരമ്പുകള്‍ ഇങ്ങനെ നീണ്ടു.
ഇതിനിടെ തനിക്കും ചിലത് പറയാനുണ്ടെന്ന ആമുഖവുമായി എഴുന്നേറ്റ ഒരുമന്ത്രി തന്നെ മണ്ടനാക്കാമെന്ന് വിചാരിച്ചോ എന്ന് ചോദിച്ച് സബ്കളക്ടറെ നിറുത്തിപ്പൊരിച്ചു.
ഇതിനിടെ, ഉദ്യോഗസ്ഥര്‍ നിയമപ്രകാരമുള്ള നടപടികളാണെടുത്തതെന്ന് വിശദീകരിക്കാന്‍ റവന്യൂസെക്രട്ടറി പി.എച്ച്. കുര്യന്‍ ശ്രമിച്ചെങ്കിലും വിലക്കപ്പെട്ടു. പിന്നീട് സംസാരിച്ച റവന്യൂമന്ത്രി ഇത് ഇടുക്കിയിലെ പട്ടയവിതരണം വിലയിരുത്താനുള്ള യോഗമാണെന്ന് പറഞ്ഞ് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുകയായിരുന്നു. യോഗത്തിന്റെ അജന്‍ഡ ഉദ്യോഗസ്ഥരെ ശാസിക്കുന്നതല്ലെന്ന് സൂചിപ്പിച്ചായിരുന്നു റവന്യൂമന്ത്രിയുടെ വാക്കുകള്‍. കൈക്കൊണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും അവസരം നല്‍കിയതുമില്ല. യോഗത്തിനുശേഷം വിഷണ്ണരായി തലസ്ഥാനം വിട്ട ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി ഇന്നലെ രാവിലെയോടെ റവന്യൂവകുപ്പിന്റെ സന്ദേശമെത്തി.
സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമനും ഉദ്യോഗസ്ഥ സംഘത്തിനും റവന്യൂവകുപ്പിന്റെ ക്ലീന്‍ചിറ്റ്. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കാന്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ല. ഭൂസംരക്ഷണ നിയമപ്രകാരം നോട്ടീസ് പതിക്കുകയും, എല്ലാ നടപടിക്രമങ്ങളും പാലിക്കുകയും ചെയ്തശേഷമാണ് മൂന്നാറിലെ കൈയേറ്റമൊഴിപ്പിച്ചതെന്നാണ് റവന്യൂവകുപ്പിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























