ദേവികുളം സബ് കളക്ടര്‍ എന്ന് സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് ഔദ്യോഗികമല്ലെന്ന് ശ്രീറാം

ദേവികുളം സബ് കളക്ടര്‍ എന്ന് സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് ഔദ്യോഗികമല്ലെന്ന് ശ്രീറാം വെങ്കിട് രാമന്‍. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും പാര്‍ട്ടിയേയും വിമര്‍ശിച്ച് നിരവധി കമന്റുകള്‍ അതില്‍ വന്നിരുന്നു.
പേജില്‍ വരുന്ന പോസ്റ്റുകള്‍ താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പേജില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ വന്നിരുന്നു. ഒരു ഫാന്‍ പേജ് എന്ന നിലയില്‍ പേജിന്റെ പേര് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























