Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഹരീഷ് സാല്‍വയെ ഇറക്കിയിട്ടും രക്ഷയില്ലാതെ പിണറായി

24 APRIL 2017 11:23 AM IST
മലയാളി വാര്‍ത്ത

ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഈ കേസില്‍ വാദത്തിന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണു സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സെന്‍കുമാറിന് പദവി തിരികെ നല്‍കണമെന്നാണ് രണ്ടംഗ ബെഞ്ച് വിധിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അധ്യക്ഷനായ മദന്‍ ബി ലോക്കൂര്‍ ആണ് വിധി പ്രസ്താവം നടത്തിയത്. കേസില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുദിവസത്തിനകം തന്നെ, ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണം സിപിഐഎമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം എന്നീ കേസുകളിലെ വീഴ്ചയാണ് മാറ്റാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. ഇതേത്തുടര്‍ന്ന് ഈ കേസുകളുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സുപ്രിം കോടതി വിധി സെന്‍കുമാറിന് അനുകൂലമായാല്‍ സര്‍ക്കാരിനുള്ള വന്‍ തിരിച്ചടിയാകും. കേസിന്റെ വിചാരണ വേളയില്‍ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു. പൊലീസിന്റെ വീഴ്ച പരിഗണിച്ചാണ് സെന്‍കുമാറിനെ മാറ്റിയതെങ്കില്‍, ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്ന് കോടതി പരിഹസിച്ചിരുന്നു.

പുറ്റിങ്ങല്‍ കേസ് അന്വേഷണത്തില്‍ ഡിജിപിയായിരുന്ന സെന്‍കുമാറിന് വീഴ്ചയുണ്ടായതായി ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ കേസിലെ വിധി നളിനി നെറ്റോയ്ക്കും നിര്‍ണായകമാണ്. ഡിജിപിയായി നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് തനിക്ക് കാലാവധി നീട്ടിനല്‍കണമെന്ന് സെന്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും കോടതി നിലപാട് വ്യക്തമാക്കും. ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സെന്‍കുമാര്‍ ജൂണില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (4 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (4 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (4 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (4 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (4 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (4 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (4 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (4 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (4 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (4 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (5 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (6 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (6 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends