Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സിനിമാസ്റ്റെലിലെ മോഷണത്തിന്‌ പിന്നില്‍ കുപ്രസിദ്ധ മോഷ്‌ടാവ്‌ ബണ്ടിചോര്‍

22 JANUARY 2013 10:11 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി അലാറവും നിരീക്ഷണ ക്യാമറകളും റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് തിരുവനന്തപുരത്തെ ഒരു വീട്ടില്‍ നിന്ന് അതിവിദഗ്ധമായി 30 ലക്ഷം രൂപ വില വരുന്ന കാറും രണ്ടുലക്ഷം രൂപ വിലവരുന്ന ഇലക്‌ട്രോണിക് ഉല്പന്നങ്ങളും കവര്‍ന്നത് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറാണെന്ന് പോലീസ് പറയുന്നു.

തിരുവനന്തപുരം മരപ്പാലം ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷനിലെ വിഷ്ണുഭവനിലെ കെ.വേണുഗോപാലന്‍ നായരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചെത്തികുളങ്ങരയിലെ ഒരു ലോഡ്ജിലാണ് മോഷണത്തിന് മുന്നൊരുക്കങ്ങളുമായി ഇയാള്‍ തങ്ങിയിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം ഒരു കാര്‍ മോഷണം പോയതിന് പിന്നിലും ബണ്ടിചോര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ ഇയാള്‍ എത്തിയത്.
ജി.പി.എസ്. സംവിധാനമുള്ള ആഡംബര കാറാണ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഗേറ്റ് തുറന്ന് കടത്തിക്കൊണ്ട് പോയത്. ജനാലയുടെ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിനു മുന്നിലെ അലാറം കേടാക്കിയ നിലയിലാണ്.

ജി.പി.എസ്. സംവിധാനമുള്ള കാര്‍ കണ്ടെത്താം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മോഷ്ടാക്കള്‍ ഈ സിസ്റ്റം തകരാറിലാക്കിയാല്‍ എളുപ്പമാവില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. 
സ്വീകരണ മുറിയിലായിരുന്നു കാറിന്റെ താക്കോലും ലാപ്‌ടോപ്പും ഇരുന്നത്. വേണുഗോപാലന്‍നായരുടെ ഭാര്യാമാതാവ് കിടന്നുറങ്ങിയ മുറിയിലാണ് മൊബൈലുകളിരുന്നത്. ഈ മുറി തുറന്ന് കിടന്നതിനാല്‍ ഇതിനകത്ത് മോഷ്ടാക്കള്‍ക്ക് നിഷ്പ്രയാസം കടക്കാന്‍ കഴിഞ്ഞു. മറ്റ് മുറികള്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടില്ല.

വീട്ടിനുള്ളില്‍ നിന്ന് വിലയേറിയ ലാപ്‌ടോപ്പ്, രണ്ട്‌മൊബൈല്‍ ഫോണുകള്‍, ഒരു മോതിരം, 2000 രൂപ എന്നിവയും മോഷണം പോയി. വീട്ടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്നു നിരീക്ഷണ ക്യാമറയും ഇളക്കിക്കൊണ്ടുപോയിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിവരെ വീട്ടിലുള്ളവര്‍ ഉറങ്ങിയിരുന്നില്ല. അതിനുശേഷമാവണം മോഷണം നടന്നത്. ജനാലയ്ക്കു കമ്പികളില്ലാതിരുന്നതിനാല്‍ ഗ്ലാസ് ഇളക്കി മാറ്റിയാകാം മോഷ് ടാവ് ഉള്ളില്‍ കയറിയതെന്ന് കരുതുന്നു. 
വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞ ചിത്രം കണ്ടും വിരലടയാളം പരിശോധിച്ചതില്‍ നിന്നുമാണ് കുറ്റവാളി ബണ്ടിചോര്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്. ഇത് സ്ഥിരീകരിക്കാന്‍ സംസ്ഥാന പോലീസ് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട് വരികയാണ്.

രാജ്യത്താകമാനം 500 ലധികം മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. റോബിന്‍ഹുഡ് ശൈലിയില്‍ കാറുകള്‍ മോഷ്ടിച്ച് മുങ്ങുന്നതില്‍ വിരുതനാണ് ബണ്ടിചോര്‍. ഒന്ന് രണ്ട് തവണ പോലീസ് ഇയാളെ പിന്തുടര്‍ന്നെങ്കിലും അവരെ വെട്ടിച്ചു ഇയാള്‍ രക്ഷപെട്ടു. മൂന്നുതവണ പോലീസിന്റെ പിടിയിലായെങ്കിലും അപ്പോഴും അയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു. 

അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഇയാളുടെ യഥാര്‍ഥ പേര് ദേവീന്ദര്‍ സിങ് എന്നാണ്. സിനിമയെ വെല്ലുന്ന കഥകളാണ് ബണ്ടിചോറിന്റെ മോഷണചരിത്രം. ഒമ്പതാം ക്ലാസോടെ പഠനം അവസാനിപ്പിച്ച ഇയാള്‍ക്ക് സ്വകാര്യ ഡിറ്റക്ടീവായി പ്രവര്‍ത്തിച്ച ഒരുകാലവുമുണ്ടായിരുന്നു.
ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നിവടങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ കേസുണ്ട്. ആഡംബര കാറുകളും വാച്ചുകളുമാണ് പ്രധാനമായും ഇയാളുടെ ലക്ഷ്യം. കാറുകളോടുള്ള ഭ്രമം പോലെതന്നെ സ്ത്രീവിഷയങ്ങളിലും ഇയാള്‍ പ്രസിദ്ധനാണ്. അഭയ് ഡിയോള്‍ നായകനായ ഒയേ ലക്കി ലക്കി ഒയേ എന്ന ബോളിവുഡ് ചിത്രം പോലും ബണ്ടിചോറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് നാലാം സീസണില്‍ വരെ ബണ്ടിചോര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ദേവീന്ദര്‍ സിങ് പങ്കാളിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends