മണിയെ തൊട്ടാല്‍ തട്ടും! പെമ്പിളൈ ഒരുമൈയെ പീസ് പീസാക്കാന്‍ സി പി എം തീരുമാനം

പെമ്പിളൈ ഒരുമൈയിലെ ഒരുമ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഎം തീരുമാനം. മന്ത്രി മണി ആശാന്റെ ഭാവി തുലാസിലായിരിക്കെ ആശാനെ വെള്ളത്തിലാക്കിയ പെണ്‍പടയുടെ ഉശിര് അവസാനിപ്പിക്കണമെന്നു തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.
ലിസിയും ഗോമതിയുമാണ് ഇരു ഭാഗങ്ങളിലായി നിന്ന് പോരടിക്കുന്നത്. ഇരു വിഭാഗവും എതിരാളികളെ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കാനാരംഭിച്ചു. ഗോമതി വിഭാഗം ലിസിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. പുതിയ പ്രസിഡന്റായി കൗസല്യയെ തെരഞ്ഞടുത്തു. അതേസമയം കൗസല്യയെ ലിസി സസ്‌പെന്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്റ് താനാണെന്നാണ് ലിസിയുടെ അവകാശവാദം.
ഗോമതി ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ചതു മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. ഗോമതി ഇടക്കാലത്ത് സി പി എമ്മില്‍ ചേര്‍ന്നിരുന്നു. ലിസി ആം ആദ്മിയും . ഗോമതിയെ സി പി എമ്മിലെത്തിച്ചത് മണിയാശാന്‍ കുടി അറിഞ്ഞിട്ടാണ്. എന്നാല്‍ ഗോമതി ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാതെ വന്നതോടെ സി പി എമ്മുമായി തെറ്റി പിരിഞ്ഞു.
തന്നെ വലിപ്പിച്ചത് മണിയാശാനാണെന്ന് ഗോമതി വിശ്വസിക്കുന്നു. അതു കൊണ്ടാണ് മണിക്കെതിരെ ഗോമതി അതിശക്തമായി രംഗത്തെത്തിയത്. ഏപ്രില്‍ 13നാണ് ഗോമതി ഒരുമെയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഗോമതിക്ക് സംഘടനയില്‍ അംഗത്വം നല്‍കിയിട്ടില്ല. ഗോമതിയെ പ്രസിഡന്റാക്കാനുള്ള നീക്കവും ശക്തമാണ്. എന്നാല്‍ ലിസി അതിനെ എതിര്‍ക്കുന്നു. ഗോമതി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ലിസിയുടെ ആക്ഷേപം.
മണി മന്ത്രി രാജിവയ്ക്കണമെന്നാണ് ഗോമതിയുടെ ആവശ്യം. എന്നാല്‍ മന്ത്രി മാപ്പു പറഞ്ഞാല്‍ മതിയെന്നാണ് ലിസി പറയുന്നത്. ലിസിയും ഗോമതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സമര രീതികളിലും പ്രതിഫലിക്കുന്നുണ്ട്.
മൂന്നാറില്‍ ഇത്തരമൊരു സംഘടന രൂപീകരിക്കപ്പെട്ടത് സി പി എമ്മിനാണ് തലവേദനയായത്. മൂന്നാര്‍ സമരം മുതല്‍ സംഘടനയെ പൊളിക്കാന്‍ സി.പി.എം. ശ്രമം ആരംഭിച്ചതാണ്. ആളും അര്‍ത്ഥവും നല്‍കി പൊളിക്കാന്‍ നോക്കിയിട്ട് നടക്കാതെ വന്നപ്പോഴാണ് പാരവയ്പിന്റെ പുതിയ പാഠഭേദം.
https://www.facebook.com/Malayalivartha


























