വീണ്ടും കാടത്തവുമായി സിപിഎം: മൂന്നാറില്‍ ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

മൂന്നാര്‍ കുഴഞ്ഞുമറിയുന്നു നേതാക്കള്‍ മൂന്നാറിലേക്ക്. സമരക്കാരുടെ പന്തല്‍ പൊളിക്കാന്‍ ശ്രമിച്ച സിപിഎമ്മിനെതിരെ വിമര്‍ശനം. മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ എഎപി നേതൃത്വം തീരുമാനിച്ചത്.
ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ പിന്തുണ തന്നാല്‍മതി നിരാഹാരം ഇരിക്കേണ്ടെന്ന് ഗോമതി ഇന്നലെ അറിയിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈക്ക് പിന്നില്‍ ആം ആദ്മിയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എഎപി നിരാഹാരം ഇരിക്കേണ്ടെന്ന് ഗോമതി നിലപാടെടുത്തത്. ഇതേത്തുടര്‍ന്ന് പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ ഇന്നലെ രാത്രി സംഘര്‍ഷം ഉടലെടുത്തിരുന്നു.
സംഘര്‍ഷത്തിനിടെ സമരപ്പന്തല്‍ പൊളിച്ചു നീക്കാനും ശ്രമം നടന്നിരുന്നു. പന്തലിനുള്ളിലേയ്ക്ക് ഒരുസംഘം ആളുകള്‍ തള്ളിക്കയറുകയായിരുന്നു. ഇതിനിടെയാണ് പന്തലുടമ അടക്കം പന്തല്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചത്. അതേസമയം പന്തല്‍ പൊളിയ്ക്കാന്‍ ശ്രമിച്ചത് സിപിഐഎം കാരാണെന്ന് ഗോമതി ആരോപിച്ചു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി നേരിട്ടെത്തി മാപ്പു പറയണമെന്നും, രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ചയാണ് എഎപി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നീലകണ്ഠനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് . ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന വനിത വിഭാഗം കണ്‍വീനര്‍ റാണി ആന്റോ നിരാഹാര സമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി നിരാഹാരരമിരിക്കേണ്ടെന്ന് സമരനേതാവ് ഗോമതി അറിയിച്ചത്.
https://www.facebook.com/Malayalivartha


























