Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഈ പോലീസുകാരെ എന്തുചെയ്യുമെന്ന് ഹരീഷ് സാല്‍വയോട് സര്‍ക്കാര്‍: കൂടാതെ സെന്‍കുമാറിനെ അനുകൂലിച്ച് നിയമ സെക്രട്ടറി വെട്ടിലായി

28 APRIL 2017 11:16 AM IST
മലയാളി വാര്‍ത്ത

സി പി ഐ യെ പോലും വിശ്വാസമില്ലാത്ത സി പി എം എങ്ങനെയാണ് സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് റിപ്പോര്‍ട്ട് എഴുതി നല്‍കിയ നിയമ സെക്രട്ടറിയെ വിശ്വസിക്കുക? അങ്ങനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ നിയമ സെക്രട്ടറി സര്‍ക്കാരിന് അനഭിമതനായി. സെന്‍കുമാറിന് അനുകുലമായി റിപ്പോര്‍ട്ട് എഴുതിയത് മാത്രമല്ല അദ്ദേഹത്തിന്റെ കുറ്റം. പ്രസ്തുത റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് കൂടിയാണ്.
നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പരിണിതപ്രജ്ഞനായ നിയമജ്ഞനാണ്. അദ്ദേഹം മുതിര്‍ന്ന ജില്ലാ ജഡ്ജിയുമാണ്. ഹൈക്കോടതി ജഡ്ജിയാവാന്‍ സാധ്യതയുള്ളവരുടെ ചുരുക്ക പട്ടികയിലും അദ്ദേഹമുണ്ട്.
സുപ്രീം കോടതി ഒരു ഉത്തരവ് പാസാക്കിയാല്‍ അത് അനുസരിക്കാന്‍ മാത്രമേ നിയമ ലോകത്തിനു കഴിയാറുള്ളു. നിയമവകുപ്പിനും അങ്ങനെ മാത്രമാണ് സാധിക്കുക. വേണമെങ്കില്‍ ചില നീക്കുപോക്കുകള്‍ നിര്‍ദ്ദേശിക്കാം.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സെന്‍കുമാറിനെ നിയമിക്കണമെന്നാണ് നിയമസെക്രട്ടറി എഴുതി കൊടുത്തത്. നിയമിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ സുപ്രീം കോടതി വിളിച്ചു വരുത്തുമെന്നും പറഞ്ഞു. പിണറായിയെ സംബന്ധിച്ചടത്തോളം ഇത്തരം സാരോപദേശങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. സെന്‍കുമാറിനോട് തനിക്ക് താത്പര്യമില്ലെങ്കില്‍ അതാണു നിയമം. ഇതിന് വിപരീതമായി ആരു സംസാരിച്ചാലും അത് മുഖ്യ ന്റെ എതിര്‍പ്പിന് കാരണമാകും.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണിയുടെ ജൂനിയറായിരുന്നു ഹരീന്ദ്രനാഥ്. ദണ്ഡപാണി ഇപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ്. സെന്‍കുമാര്‍ ആകട്ടെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും. പുന:പരിശോധനാ ഹര്‍ജി സര്‍ക്കാര്‍ കൊടുക്കാനിരിക്കെ ധൃതി പിടിച്ച് ഇത്തരമൊരു ഉപദേശം നിയമ സെക്രട്ടറി നല്‍കിയതില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണ്. പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതിലെ അപാകതയും നിയമ സെക്രട്ടറി ചൂണ്ടി കാണിക്കുന്നു . വിധി പകര്‍പ്പ് കിട്ടാന്‍ കാത്തിരിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സുപ്രീം കോടതി വെബ് സൈറ്റില്‍ ഉത്തരവിന്റെ പകര്‍പ്പ് ഉണ്ടെന്നും നിയമ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍കുമാറിനെ നിയമിക്കാന്‍ ആര്‍ക്കാണ് ധൃതി എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനില്‍ നിന്നും സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടതിനിടയിലാണ് നിയമ സെക്രട്ടറിയുടെ ഉപദേശം ലഭിച്ചത്. ഇനി നിയമ സെക്രട്ടറിയുടെ കാര്യം എന്താകുമെന്ന് ആര്‍ക്കറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (3 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (3 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (6 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (7 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (7 hours ago)

Malayali Vartha Recommends