Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

മന്ത്രി എം.എം മണിയുടെ മന്ത്രി സ്ഥാനം തെറിക്കുമോ..? മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തില്‍ മണി കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ സാധ്യത

28 APRIL 2017 02:13 PM IST
മലയാളി വാര്‍ത്ത

മന്ത്രിയുടെ പ്രസംഗം ഉത്കണ്ഠാജനകമാണെന്ന മട്ടിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മണി സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും അക്കാര്യം കോടതി വിശ്വാസത്തിലെടുത്തില്ല. സ്ത്രീകളെയല്ല മാധ്യമ പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ എന്തും പറയാമോ എന്നായിരുന്നു ചോദ്യം.

ഹൈക്കോടതി ഇടപെട്ടാല്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. നേരത്തെയും മന്ത്രിമാര്‍ രാജിവച്ചത് ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ്. ഹൈക്കോടതി മണിയുടെ കാര്യത്തില്‍ വളരെ ഗൗരവപൂര്‍വമായാണ് ഇടപെട്ടിരിക്കുന്നത്.

ദൃശ്യങ്ങള്‍ ഹാജരാക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഹാജരാക്കിയില്ലെങ്കില്‍ പരാതിക്കാര്‍ ഹാജരാക്കും. മണിയെ അവസാനിപ്പിക്കണമെന്ന ലക്ഷൃത്തോടെയാണ് പരാതിക്കാര്‍ നീങ്ങുന്നത്. മണിയുടെ വളര്‍ച്ചയില്‍ അസൂയാലുക്കളായ നേതാക്കളുടെ ഗൂഢാലോചന തന്നെയാണ് ഇതില്‍ പ്രധാനം. മണിയെ മന്ത്രിയാക്കിയതില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. കോടിയേരിയുടെ പിടിവാശിയാണ് മണിക്ക് സെക്രട്ടേറിയറ്റിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. 

മണിക്ക് വൈദ്യുതി വകുപ്പ് നല്‍കിയതിലും സി.പി.എമ്മിനുള്ളില്‍ ഇഷ്ടക്കേടുണ്ട്. സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് ദ്യശ്യ-പത്ര മാധ്യമങ്ങള്‍ കടന്നു ചെല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ നടക്കുന്ന മണിയുടെ പ്രസംഗങ്ങള്‍ ചിത്രീകരിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കി വിവാദമാക്കുന്നത്.

കിടങ്ങൂര്‍ സ്വദേശിയായ മണി മൂന്നാറിലെത്തിയതിനു ശേഷം കൊയ്തത് കോടികളാണെന്ന് പറയപ്പെടുന്നു. രണ്ടു കോടിയില്‍പരം രൂപയുടെ സ്വത്തുണ്ടെന്നാണ് എതിരാളികള്‍ പറയുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ മണി പാര്‍ട്ടിയുടെ സാമ്പത്തിക ഭദ്രതക്കും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടത്രേ.

മണിക്കെതിരായ നീക്കങ്ങളില്‍ ഇടുക്കിയിലെ സി.പി.ഐക്ക് ക്രിയാത്മകമായ റോളുണ്ട്. സി.പി.ഐയുടെ പല നേതാക്കളും മണിക്കെതിരാണ്. മണി പ്രസംഗിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇടതുപക്ഷക്കാര്‍ ടേപ്പ് വയ്ക്കാറുണ്ടത്രേ. മണി വായ തുറന്നാല്‍ വിവാദം വരും എന്നും ഇടതു നേതാക്കള്‍ക്കറിയാം.

ഹൈക്കോടതി ഡി.ജി.പിയുടെയും ഇടുക്കി എസ്.പിയുടെയും വിശദീകരണങ്ങള്‍ ചോദിച്ചിരിക്കുകയാണ്. അവ അടിയന്തിരമായി ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കോടതി മേല്‍നടപടികളിലേക്ക് കടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (3 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (3 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (4 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (4 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (4 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends