Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

തലസ്ഥാന നഗരിക്ക് നടുവില്‍ ഒരു ആത്മഹത്യാ നാട്!!

28 APRIL 2017 03:09 PM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തില്‍ പതിവായി ആത്മഹത്യ പെരുകുന്നു അതും ഒരു പ്രദേശത്തു മാത്രമായി . എം എസ് കെ നഗറിനെയാണ് ആത്മഹത്യ ശാപം പിടികൂടിയിരിക്കുന്നത്. വളരെ നിസാരമായ കാര്യങ്ങള്‍ക്കാണ് ഇവിടെ ഉള്ളവര്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും ചെറുപ്പക്കാര്‍ ആണെന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ വാര്‍ത്ത. പ്രണയം ഉള്‍പ്പെടെയുള്ള ദുര്‍ബ്ബലമായ കാരണങ്ങളുടെ പേരില്‍ ഇവിടെ ആത്മഹത്യ പെരുകുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച പതിനേഴുവയസുള്ള പെണ്‍കുട്ടി പ്രണയം 'അമ്മ എതിര്‍ത്തതിനെ തുര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു . ഇതാണ് ഏറ്റവും ഒടുവിലായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . വലിയ സ്‌നേഹത്തോടെയും കരുതലോടെയും വളര്‍ത്തിയ മക്കള്‍ അകാലത്തില്‍ മരണപ്പെടുന്നത് ഇവിടെയുള്ള അനേകം മാതാപിതാക്കളെ തീരാ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയായണ്. 

നഗരത്തിന്റെ ഹൃദയഭാഗത്ത് 120 വീടുകളിലായി 1,000 പേരാണ് ഇവിടെ താമസിക്കുന്നത് . ഏതാനും വര്‍ഷമായി നാട്ടുകാര്‍ക്ക് ആത്മഹത്യ പരിചിതമാണ്. ആത്മഹത്യകള്‍ കൂടി വന്നിട്ടും അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. രണ്ടു ആണ്‍മക്കളുടെ അമ്മയായ 55 കാരിക്ക് രണ്ടു പേരെയും നല്ലപ്രായത്തില്‍ തന്നെ നഷ്ടമായി. രണ്ടുപേരും ജീവനൊടുക്കുകയായിരുന്നു. ഇവരുടെ 22 വയസ്സുള്ള ഇളയ മകന്‍ 2015 ഫെബ്രുവരിയിലാണ് മരിച്ചത്. 2016 നവംബറില്‍ മൂത്ത മകനും ആത്മഹത്യ ചെയ്തു. ഇളയ മകന്‍ ആത്മഹത്യ ചെയ്തത് പ്രണയ ബന്ധം തകര്‍ന്നതിനെ തുടര്‍ന്നായിരുന്നു .

അനുജനെ ഏറെ സ്നേഹിച്ചിരുന്ന ജേഷ്ഠന് അവന്റെ മരണത്തെ തുടര്‍ന്നുള്ള വിഷാദത്തെ മറികടക്കാന്‍ കഴിയാതെ വരികയായിരുന്നു. രണ്ടു പേരും തൂങ്ങി മരിച്ചതാകട്ടെ വീട്ടിലെ സ്വന്തം മുറിക്കുള്ളിലും. അഞ്ചു കുട്ടികളുടെ മാതാവായ 26 കാരിക്ക് 33 കാരനായ ഭര്‍ത്താവിനെ നഷ്ടമായതും ആത്മഹത്യയെ തുടര്‍ന്നാണ്. ഓട്ടോക്കാരന്‍ ആയ ഭര്‍ത്താവ് 2016 ജൂലൈയിലാണ് ജീവനൊടുക്കിയത്.

മരിക്കുന്ന അന്ന് ഇദ്ദേഹത്തിന്റെ ഓട്ടോ അപകടത്തില്‍ പെട്ട് കേടുപാട് പറ്റിയിരുന്നു. ദുഃഖിച്ചു വീട്ടിലെത്തിയ ഇയാളെ ഭാര്യ സമാധാനിപ്പിച്ചു എങ്കിലും അന്ന് തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു . ഒന്നര വയസ്സിനും എട്ടു വയസ്സിനും ഇടയില്‍ പ്രായക്കാരായ അഞ്ചു മക്കളുള്ള ഈ വീട്ടമ്മയെയും കുടുംബത്തെയും പരിപാലിക്കുന്നത് വീട്ടു ജോലി ചെയ്യുന്ന ഇവരുടെ മാതാവാണ്. ഈ രീതിയില്‍ എത്രകാലം ജീവിക്കാനാകുമെന്നുള്ള പേടിയിലാണ് ഇവര്‍. 

ആറു വര്‍ഷം മുമ്പ്  14 വയസ്സുള്ളപ്പോഴാണ് ഒരു പെണ്‍കുട്ടിക്ക് പിതാവിനെ നഷ്ടമായത്. മണ്ണെണ്ണയൊഴിച്ച് സ്വയം തീ വെയ്ക്കുകയായിരുന്നു. താന്‍ നോക്കി നില്‍ക്കെ തടയാന്‍ കഴിയും മുമ്പ്  പിതാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്ന് പെണ്‍കുട്ടി പറയുന്നു. പിതാവിന് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കോളനിയില്‍ നിന്നും ആത്മഹത്യയുടെ വാര്‍ത്തകള്‍ പതിവായിരുന്ന കാലത്താണിത് . ജയിലില്‍ നിന്നും ഇറങ്ങിയ 46 കാരന്‍ ആത്മഹത്യ ചെയ്തത് കഴിഞ്ഞയാഴ്ച ആയിരുന്നു. ഒരു വ്യാജ കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിലായിരുന്ന ഇയാള്‍ ജയില്‍ മോചിതനായി എത്തിയ ഏപ്രില്‍ 17 ന് തന്നെ കെട്ടിത്തൂങ്ങി. 

ഒരു വര്‍ഷം ശരാശരി ഏഴു പേര്‍ എന്ന ക്രമത്തില്‍ ആത്മഹത്യാശ്രമം നടത്തുന്ന ഈ കോളനിയില്‍ മദ്യപാനം കുടുംബങ്ങളുടെ സമാധാനവും കെടുത്തുന്നു . ഈ വിഷയത്തില്‍ അനേകം പരാതികള്‍ നല്‍കിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും പറയുന്നു. തലസ്ഥാന നഗരിയില്‍ ഇങ്ങനെ ഒരു ഗുരുതര സാമൂഹിക പ്രശനം ഉണ്ടായികൊണ്ടിരിക്കുമ്പോളും അധികൃതരുടെ അനാസ്ഥ ഇവിടുത്തുകാരെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (2 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (2 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (2 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (2 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (3 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (3 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (3 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (3 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (5 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (5 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (5 hours ago)

Malayali Vartha Recommends