Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അല്‍പം ശ്രദ്ധിച്ചാല്‍ എച്ച്1 എന്‍1 തടയാം

30 APRIL 2017 02:23 PM IST
മലയാളി വാര്‍ത്ത

സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്നവയാണ് എല്ലാത്തരം പകര്‍ച്ച പനികളും.

എന്താണ് എച്ച്1 എന്‍1 ?

മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പകര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

രോഗ ലക്ഷണങ്ങള്‍

പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്1 എന്‍1 രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടു പോകുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഹം, കരള്‍ രോഗം, വൃക്ക രോഗം, രക്താദിസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോകടറുടെ സേവനം തേടേണ്ടതാണ്. സ്വയം ചികിത്സ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

രോഗപ്പകര്‍ച്ച എങ്ങനെ തടയാം? 

എച്ച്1 എന്‍1 പകര്‍ച്ച തടയാനായി രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂള്‍, അംഗന്‍വാടി, ഉത്സവപ്പറമ്പ് പോലെയുള്ള ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രം പോകുക.

രോഗികളും പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

1. ആവശ്യത്തിന് വിശ്രമം എടുക്കുക
2. രോഗിക്കായി പ്രത്യകം മുറി ഏര്‍പ്പെടുത്തുക
3. മുറിയില്‍ വായു സമ്പര്‍ക്കം ഉറപ്പുവരുത്തുക
4. ഒരാള്‍ മാത്രം രോഗിയുടെ പരിചരണ ചുമതല ഏറ്റെടുക്കുക
5. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറിയ ടവല്‍ കൊണ്ട് വായും മൂക്കും മൂടുക
6. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കുക
7. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
8. പോഷകാഹഹാരങ്ങളും കഞ്ഞിവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ ധാരാളമായി കഴിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (10 minutes ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (6 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

Malayali Vartha Recommends