സെന്‍കുമാറിനെ ഇന്ന് ഡിജിപിയായി പുനര്‍നിയമിക്കുമെന്ന് സൂചന. ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല

ടിപി സെന്‍കുമാറിന് ഇന്ന് ഡിജിപിയായി പുനര്‍നിയമനം നല്‍കാന്‍ സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അതേസമയം, ലോക്‌നാഥ് ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല. നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും കടുത്ത വിമര്‍ശങ്ങള്‍ ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ധൃതി പിടിച്ചൊരു തീരുമാനത്തിന് വഴങ്ങുന്നത്. സെന്‍കുമാറിന്റെ പുനര്‍നിയമനം ഉടന്‍ വേണമെന്ന് ചൂണ്ടിക്കാട്ടി നിയമ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിച്ചാല്‍ പുനര്‍നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും. ഇതിന് ശേഷം റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിധി പരിശോധിച്ച ശേഷമായിരിക്കും പുനര്‍ നിയമനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിധി വന്ന് അടുത്ത നിമിഷം തന്നെ അത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വിധി സര്‍ക്കാര്‍ തലത്തില്‍ മറ്റ് ആശങ്കകള്‍ക്കിടയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് ആ ആക്ഷേപമുള്ളതെന്ന മറുചോദ്യം പിണറായി ഉന്നയിച്ചു. വിധി വന്നതിന് പിറ്റേ ദിവസം വന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് കാലതാമസം സംബന്ധിച്ച ആക്ഷേപമുള്ളതെന്നും, സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി സ്ഥാനത്തേക്കുളള പുനര്‍നിയമനം വൈകുന്നുവെന്ന് ആരോപിച്ച് ടി.പി സെന്‍കുമാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പുനര്‍നിയമനം വൈകുന്നതിന് പിന്നില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് തന്നോടുള്ള വിരോധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.സെന്‍കുമാറിനെ ഉടന്‍ പുനര്‍ നിയമനം നടത്തും.
https://www.facebook.com/Malayalivartha


























