മൂന്നാര്‍ ഉള്‍പ്പെടെയുള്ള പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കുരിശിന്റെ മറവില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ഉള്‍പ്പെടെ പലയിടത്തും കുരിശ് കൃഷിയാണ് നടക്കുന്നത്.
ഭൂമി കയ്യേറാനുള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശ് കൃഷിയല്ല ജൈവ കൃഷിയാണ് നടപ്പിലാക്കേണ്ടതെന്നും കൂറിലോസ് പറഞ്ഞു. മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറുന്നതിനായി സ്ഥാപിച്ച കുരിശ് പൊളിച്ചതിനെ അഭിനന്ദിച്ച് അദ്ദേഹം രംഗത്ത് എത്തിയിരുന്നു.
ആ കുരിശ് പൊളിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























