Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പ്ലസ് ടുക്കാരിക്ക് നേരെ അയല്‍വാസിയായ മധ്യവയസ്‌ക്കന്റെ ലീലാവിലാസങ്ങള്‍

01 MAY 2017 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പതിനെട്ടു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പതിവായി ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ജനനേന്ദ്രിയം പുറത്തുകാണിക്കുകയും ചെയ്യുന്ന അയല്‍വാസിയായ മദ്ധ്യവയസ്‌ക്കനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. കോതമംഗലം പുന്നക്കോട് സ്വദേശിനിയായ പതിനെട്ടുകാരി പരാതി നല്‍കിയിട്ടും പോലീസിന് തണുപ്പന്‍ നയമാണെന്നാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മധ്യവയസ്‌കൻ  പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചത്. ശല്യം സഹിക്കാതെ വന്നപ്പോഴാണ് പെണ്‍കുട്ടി മറ്റുള്ളവരോട് വിവരം പറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും, നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആടിന് കൊടുക്കാനുള്ള കഞ്ഞിവെള്ളം എടുക്കാനായി പെണ്‍കുട്ടിയായിരുന്നു അയല്‍വീട്ടില്‍ പോയിരുന്നത്. ഇരുവീട്ടുകാരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അയല്‍വാസി ആദ്യമായി ഉപദ്രവിക്കുന്നത്. കഞ്ഞിവെള്ളം എടുക്കാന്‍ പോയപ്പോള്‍ അയാള്‍ ബലമായി ഉമ്മവെയ്ക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി പറയുന്നു.

ബലമായി ഉമ്മവെച്ച സംഭവം അമ്മയോട് പറഞ്ഞപ്പോള്‍ അങ്ങനെയൊന്നും ആവില്ല എന്ന് പറഞ്ഞ് അമ്മ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു ദിവസം വെള്ളമെടുക്കാന്‍ പോയപ്പോളാണ് അടുത്ത സംഭവമുണ്ടായത്. അയല്‍വാസിയായ മധ്യവയസ്‌ക്കന്റെ ഭാര്യ മുറ്റമടിക്കുന്ന സമയത്താണ് വെള്ളമെടുക്കാന്‍ പോയത്. ആ സമയം അവിടെയെത്തിയ മധ്യവയസ്‌ക്കന്‍ ഉടുമുണ്ട് മാറ്റി സ്വകാര്യ ഭാഗം കാണിക്കുകയും, അവിടെ ബലമായി ഉമ്മവെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഒരുവിധമാണ് പെണ്‍കുട്ടി അവിടെ നിന്നും രക്ഷപ്പെട്ടോടിയത്. പ്ലസ് ടു പരീക്ഷ സമയത്ത് സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാള്‍ പിറകെ വരികയും ആളില്ലാത്ത സ്ഥലത്ത് വെച്ച് ജനനേന്ദ്രിയം കാണിക്കുകയും സ്വയംഭോഗം ചെയ്യുന്നത് പോലെ ആഗ്യം കാണിച്ചെന്നും പരാതിയിലുണ്ട്.

തനിക്ക് നേരിടേണ്ടി വന്ന അനുഭങ്ങളെക്കുറിച്ച് വേദപഠന ക്ലാസിലെ ചേച്ചിയോടാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. വീട്ടുകാരോട് പറയാനായിരുന്നു ചേച്ചിയുടെ നിര്‍ദേശം. എന്നാല്‍ കാന്‍സര്‍ രോഗിയായ മാതാവിനോടും ഹൃദ്രോഗിയായ പിതാവിനോടും ഇതെല്ലാം പറഞ്ഞ് പ്രയാസമുണ്ടാക്കേണ്ടെന്ന് കരുതി പെണ്‍കുട്ടി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നു. അയല്‍വാസിയുടെ ഉന്നതതലങ്ങളിലുള്ള സ്വാധീനവും സംഭവം പുറത്തുപറയാതിരിക്കാന്‍ കാരണമായി.

അയല്‍വാസി പിന്നാലെ നടന്ന് ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് തുടര്‍ന്നതോടെയാണ് കൂട്ടുകാരിയെ പോലെ ഇടപഴകുന്ന ബന്ധുവിനോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ഈ ബന്ധുവാണ് പെണ്‍കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞത്. അമ്മയും അച്ഛനും മകള്‍ക്ക് നേരെയുണ്ടായ സംഭവത്തെക്കുറിച്ച് ചോദിക്കാനായി അയല്‍വാസിയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ഈ സമയം വീട്ടിലുണ്ടായിരുന്ന അയല്‍വാസിയുടെ ഭാര്യ പെണ്‍കുട്ടിയാണ് തന്റെ ഭര്‍ത്താവിനെ വശീകരിക്കാന്‍ നടക്കുന്നതെന്നും,

അവയവങ്ങള്‍ എടുത്ത് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതാണ് കുഴപ്പമെന്നും പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നത്രേ. പിന്നീട് പൊതുവഴിയില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ മര്‍ദ്ദിച്ചതായും പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

പെണ്‍കുട്ടിക്ക് നേരെ മുണ്ടഴിച്ച് കാണിച്ചവെന്നതിനാണ് അയല്‍വാസിക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. അതേസമയം, അയല്‍വാസിയുടെ മൂക്ക് ഇടിച്ച് മുറിവേല്‍പ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നടപടി സ്വീകരിക്കാതെ അനങ്ങാപ്പാറ നയം തുടരുന്ന പോലീസിനെതിരെ ആലുവ റൂറല്‍ എസ്പിയോട് പറഞ്ഞിട്ടും ഒരു മാറ്റവുമില്ലെന്നും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 minutes ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (9 minutes ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (17 minutes ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (19 minutes ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (26 minutes ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (40 minutes ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (48 minutes ago)

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...  (55 minutes ago)

ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (56 minutes ago)

പ്രവാസികൾക്ക് കോടികൾ കാലൻ മഴ ചതിക്കും...! പുറത്തിറങ്ങാതെ പ്രവാസികൾ ശൂക്ഷിച്ചില്ലെങ്കിൽ മരണം...!  (57 minutes ago)

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (1 hour ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (1 hour ago)

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്  (1 hour ago)

Malayali Vartha Recommends