ട്യൂഷന്‍ പഠിക്കാന്‍ വന്ന വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

തിരുവന്തപുരം നന്ദന്‍കോട് വര്‍ഷങ്ങളായി ട്യൂഷനെടുക്കുന്നയാള്‍ പിടിയിലായി. വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറാണ് പിടിയിലായത്. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.
വീട്ടിലെത്തിയും ഇയാള്‍ ട്യൂഷനെടുക്കുമായിരുന്നു. അരുണ്‍കുമാറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടമ്മ പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് അരുണ്‍കുമാറിന്റെ ഫോണും ലാപ്‌ടോപ്പും പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസിന് ബോധ്യപ്പെട്ടത്. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ വര്‍ഷങ്ങളായി പകര്‍ത്താറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മ്യൂസിയം സി.ഐ ദിനില്‍ ,എസ്.ഐ,കെ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha


























