വടകരയില്‍ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

കോഴിക്കോട് വടകര ഇരിങ്ങലില്‍ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വെളിച്ചണ്ണയ്ക്കും ശേഖരിച്ചിരുന്ന കൊപ്രയ്ക്കുമാണ് തീപിടിച്ചത്. മൂന്ന് കെട്ടിടങ്ങളിലായാണ് വെളിച്ചെണ്ണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മൂന്നു കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. ഷീറ്റ്‌മേഞ്ഞ മേല്‍ക്കുരയാണ് ഉണ്ടായിരുന്നത്.
അതിനാല്‍ തന്നെ വലിയ രീതിയിലുള്ള ചൂടും പുകയുമാണ് ഉണ്ടായത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha























