മൂന്നാര്‍ കയ്യേറ്റത്തില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മതമേലധ്യക്ഷന്‍മാരും മാധ്യമ പ്രവര്‍ത്തകരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും . തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമേ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11ന് പരിസ്ഥിതി പ്രവര്‍ത്തകുടെ യോഗമാണ് നടക്കുക. 12 മണിക്ക് മാധ്യമ പ്രതിനിധികളുടെയും മൂന്നിന് മതമേലധ്യക്ഷന്മാരുടെയും യോഗം ചേരും. വൈകുന്നേരം അഞ്ചിനാണ് സര്‍വകക്ഷിയോഗം ചേരുക
പാപ്പാത്തി ചോലിയിലെ കുരിശ് പൊളിച്ച് മാറ്റിയതിനെ തുടര്‍ന്നുളള വിവാദങ്ങളാണ് വിപുലികരിച്ച സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിനെ പ്രരേപ്പിച്ചത് .രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളക്ക് പുറമേ മതമേലധ്യക്ഷന്‍മാരും പരിസ്ഥതി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവധ വിഭാഗത്തിപ്പെടുന്നവരെ സര്‍വകക്ഷി യോഗത്തില്‍ ക്ഷണിച്ചിണ്ടുണ്ട്. ഒരോ വിഭാഗവുമായി വെവേറ ചര്‍ച്ചകളാകും മുഖ്യമന്ത്രി നടത്തുക.
ഇവയില്‍ നിന്ന് ക്രോഡിക്കരിച്ച അഭിപ്രായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കും. മുന്നാറിലെ കയേറ്റത്തിന്റെ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് റവന്യൂ വകുപ്പ് നല്ലകി കഴിഞ്ഞു. ഇ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ പങ്ക് വയക്കുമെന്നാണ് സൂചന. കൈയേറ്റം ഒഴിപ്പിക്കലിന്റെ രൂപ രേഖയക്ക് യോഗത്തില്‍ ധാരണയാകും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു
സര്‍വകക്ഷി യോഗം തീരുമാനിക്കും വരെ മുന്നാറില്‍ കൈയേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തി വയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്ലകിയിരുന്നു.
https://www.facebook.com/Malayalivartha























