വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഐ എസില്‍ ചേരാന്‍ ആഹ്വാനം പ്രചാരണം മലയാളത്തില്‍

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) എത്തിയ മലയാളിയുടെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഐഎസ് അനുകൂല ആശയപ്രചാരണം. വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണു ജിഹാദടക്കമുള്ള വിഷയങ്ങളില്‍ തീവ്രപ്രചാരണം നടക്കുന്നത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയുടെ പരാതിയില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച രാത്രിയാണ് കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹാരിസ് മസ്താന്റെ വാട്‌സ്ആപ്പില്‍ ഒരു സന്ദേശം വന്നത്. 'മെസേജ് ടു കേരള'യെന്ന ഗ്രൂപ്പില്‍ അംഗമാക്കിയെന്നായിരുന്നു സന്ദേശം. ഗ്രൂപ്പിന്റെ ഉദ്ദേശം എന്തെന്ന ചോദ്യത്തിനു മറുപടിയായി കിട്ടിയത് കുറേ ശബ്ദ സന്ദേശങ്ങള്‍. തൃക്കരിപ്പൂരില്‍ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം.
സംഭാഷണം ഇങ്ങനെ: 'റാഷിദ് അബ്ദുല്ല എന്ന നിങ്ങളുടെ നേതാവ് കൊല്ലപ്പെട്ടു എന്നു കേള്‍ക്കുന്നു ശരിയാണോ
ഉത്തരം: എന്‍ഐഎയും മറ്റുള്ള ഏജന്‍സികളും പല വാര്‍ത്തകളും പുറത്തു വിടും. ഇതു കേള്‍ക്കുന്ന ആള്‍ക്കാര്‍ ഒരു കാര്യം മനസിലാക്കേണ്ടത് എന്തെന്നുവച്ചാല്‍, ഇവര്‍ക്ക് ഒരു സോഴ്‌സുമില്ലാ. വെറുതെ ആള്‍ക്കാര്‍ ന്യൂസ് ഒരു റിയബലിറ്റി ഇല്ലാതെയാണു പുറത്തു വിടുന്നത്. എന്‍ഐഎയ്ക്കു തന്നെ സ്വന്തമായി ന്യൂസ് കിട്ടാനുള്ള സോഴ്‌സില്ല. റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടു എന്നപേരിലുള്ള വാര്‍ത്ത എവിടുന്നു കിട്ടിയെന്നറിയില്ല. ബിക്കോസ് ഞാന്‍ തന്നെ ഇതു കേട്ടിട്ട് സര്‍െ്രെപസ്ഡാണ്, കാരണം ഞാന്‍ തന്നെയാണ് റാഷിദ് അബ്ദുല്ല.'
വ്യാഴാഴ്ച രാത്രി തന്നെ ഹാരിസ് കാസര്‍കോട് സിഐയ്ക്കു പരാതി നല്‍കി. തൊട്ടടുത്ത ദിവസം എന്‍ഐഎയുടെ കൊച്ചിയിലെ ഡിവൈഎസ്പി മൊഴിയെടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്. അബു ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്‍. ഇയാള്‍ പാലക്കാടുനിന്ന് കാണാതായ ഇസയാണെന്നാണു കേസ് അന്വേഷിക്കുന്ന എന്‍ഐഎയുടെ സംശയം. കേരളത്തില്‍നിന്ന് സ്ത്രീകളടക്കം 21 പേരെ കാണാതായിരുന്നു. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണു സംശയിക്കുന്നത്.
https://www.facebook.com/Malayalivartha























