ചരിത്രം ഉറങ്ങുന്ന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി പേക്കൂത്തുകള്‍...

മഹാരാജ് കോളജ് എന്നും എസ്എഫ്ഐയുടെ അതിക്രമ കേന്ദ്രമാണ്. എസ്എഫ്ഐയുടെ ഭീഷണിയ്ക്കു മുകളില്‍ മഹാരാജാസില്‍ ഒരീച്ച പോലും പറക്കില്ലെന്നത് കൊച്ചിയിലെ പുറത്തു പറയാത്ത ചരിത്രം. എന്നാല്‍, വിവാദങ്ങള്‍ നിന്നു പുകയുകയാണ് മഹാരാജാസില്‍. എന്‍.എല്‍. ബീനയെന്ന പ്രിന്‍സിപ്പാള്‍ ചുമതലയേറ്റ ശേഷമാണ് കേരളത്തിനെ അഭിമാനമായ മഹാരാജാസ് കോളേജ് വിവാദങ്ങളിലേയ്ക്ക് നീങ്ങിയത്.
സമരങ്ങളും കലാപവും ലാത്തി ചാര്‍ജുമൊന്നും മഹാരാജാസിനു പുത്തരിയല്ല. എന്നാല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കസേര അധ്യാപകര്‍ തന്നെ എടുത്ത് വിദ്യാര്‍ഥികള്‍ക്ക് കത്തിക്കാന്‍ കൊടുക്കുന്നത് മഹാരാജാസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.എല്ലാത്തിനും കാരണം പ്രിന്‍സിപ്പലിനെ ഉട്ടോപ്യന്‍ പരിഷ്‌കാരങ്ങളാണെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
തുറന്നു പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം തന്നെയാണ് ഇന്നലെ നിയമസഭയില്‍ അറിയിച്ചത്. എസ്എഫ്ഐക്കാരോടുള്ള പ്രിന്‍സിപ്പലിന്റെ വ്യക്തി വൈരാഗ്യമാണത്രേ മഹാരാജാസിലെ പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍ ചരിത്ര പ്രസിദ്ധമായ മഹാരാജാസ് കോളേജിനെ ഈ നിലയ്ക്കാക്കിയത് എസ്എഫ്ഐക്കാരും സിപിഎമ്മുമാണെന്ന് പ്രിന്‍സിപ്പല്‍ ബീന തുറന്നടിച്ചിരുന്നു.
ഇതിനെ ശരിവയ്ക്കുന്നതാണ് മഹാരാജാസിലെ കാഴ്ച്ചകളെന്ന് കോളേജിലെ ഒരു അധ്യാപിക തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുറേ സിപിഎം അനുഭാവികളുടെയും എസ്എഫ്ഐക്കാരുടെയും താവളമായിരുന്നു മഹാരാജാസ്. കോഴ്സ് കഴിഞ്ഞാലും കോളേജ് വിട്ടു പോകാതെ ഹോസ്റ്റല്‍ താവളമാക്കി കുറേ പേര്‍ ഇവിടെ തങ്ങും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കലാപരിപാടികള്‍ എന്ന പേരില്‍ പെണ്‍കുട്ടികളെ വീട്ടില്‍ പോലും വിടാതെയാണ് ഒരു പറ്റം യുവാക്കളുടെ പ്രവര്‍ത്തനം.
കോളേജില്‍ ഒരു ദേശീയ സെമിനാര്‍ നടക്കുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ വിശിഷ്ട വ്യക്തി ജനാലയിലുടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതാണ്. മരത്തണലില്‍ ആണ്‍കുട്ടിയുടെ മടിയില്‍ കയറിയിരുന്ന് ലൈംഗികത ആസ്വദിക്കുന്ന വിദ്യാര്‍ഥിനിയെ കണ്ടാണ് വിശിഷ്ടാതിഥി വേദി വിട്ടത്. ഇക്കാര്യം അറിയിച്ചതോടെ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ വിളിച്ചു ചോദ്യം ചെയ്തു. എന്നാല്‍ ഇത് സദാചാര പൊലീസിങ്ങ് ആയിരുന്നുവെന്നായിരുന്നു എസ്എഫ്ഐയുടെ കണ്ടെത്തല്‍.
പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ സമരം ചെയ്താണ് എസ്എഫ്ഐ പ്രതികരിച്ചത്. ഇതോടെ കോളേജ് ക്യാംപസിലെ കുറ്റിക്കാടുകളില്‍ അരങ്ങേറിയിരുന്ന തിയറി ക്ലാസുകള്‍ക്ക് പ്രിന്‍സിപ്പല്‍ പിടിയിട്ടു. ഹോസ്റ്റലിലെ കൊട്ടേഷന്‍ താവളവും പൂട്ടി. ഇതിനാണ് ഒരു പ്രിന്‍സിപ്പാലിനെ സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
https://www.facebook.com/Malayalivartha























