മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗരതിയും ചെയ്യുന്ന ലീഗ് നേതാക്കന്മാരുടെ ലിസ്റ്റ് തരാം, ചൊറിയുന്ന ലീഗുകാരാ വാ; ലീഗ് നേതാക്കളെ പൊളിച്ചടുക്കുമെന്ന് ഖമറുന്നിസയുടെ മകന്റെ വെല്ലുവിളി

എല്ലാവരും തട്ടിപ്പുകാര്‍. ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസഅന്‍വറിനെതിരെ കലാപമുയര്‍ത്തുന്ന ലീഗ് പ്രവര്‍ത്തകരെ വെല്ലുവിളിച്ച് മകന്‍ അഷര്‍ എം പള്ളിക്കലാണ് രംഗത്ത്.ലീഗുകാര്‍ വലിയ ശുദ്ധി പറയേണ്ടെന്ന് പറയുന്ന അഷര്‍, നേതാക്കന്മാരെ പൊളിച്ചടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഖമറുന്നിസയ്‌ക്കെതിരെയുള്ള നടപടിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പോസ്റ്റിന് താഴെ തമ്മിലടിക്കുകയാണ്.
കമറുന്നിസ അന്‍വര്‍ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു, ചെറിയ ഒരു സംഖ്യ കൊടുത്തു ആഖജയ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. പാണക്കാട് തങ്ങന്മാര്‍ ഇതേ പരിപാടി, ആരു സാമ്പത്തിക പ്രശ്‌നം പറഞ്ഞു ചെന്നാലും ഒരു ചെറിയ സംഖ്യ കൊടുത്തു പരിഹരിക്കാന്‍ തുടക്കമിടുന്ന കാര്യവും അഷര്‍ സൂചിപ്പിക്കുന്നു. ആരു ചെന്നാലും എന്താ വ്യത്യാസം എന്നും അദ്ദേഹം ചോദിക്കുന്നു. ഇതില്‍ ലീഗുകാരന് ചൊറിയേണ്ട ഒരു ആവശ്യവുമില്ലെന്നും അഷര്‍ കുറിച്ചു.
മുസ്ലിം എന്ന പേരുവെച്ച് മുസ്ലിമിന് നിഷിദ്ധമാക്കിയ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗ രതിയും ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറയുന്നു. ആരെയെങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രമാണെന്നും അത് എന്തിനാന്നറിയല്ലോയെന്നും അദ്ദേഹം ലീഗുകാരോട് ചോദിക്കുന്നു. ചൊറിയുന്ന ലീഗ് കാരോട് വന്നാല്‍ തെളിവ് സഹിതം നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം ബി.ജെ.പി അനുകൂല നിലപാട് തിരുത്താന്‍ ഖമറുന്നിസ തയ്യാറായില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാലക്കാട് പറഞ്ഞു. മാപ്പപേക്ഷക്കു ശേഷവും ഖമറുന്നിസയുടെ വിവാദ പരാമര്‍ശങ്ങള്‍ തിരുത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെന്നും കെ പി എ മജീദ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും മജീദ് പാലക്കാട് വ്യക്തമാക്കി. എന്നാല്‍ താന്‍ ലീഗ് നേതൃത്വത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഖമറുന്നിസ പറയുന്നത്.
സംഭവത്തില്‍ ഖമറുന്നീസ അന്‍വ്വറിനെതിരെ ലീഗ് ഇന്ന് രാവിലെയാണ് നടപടി പ്രഖ്യാപിച്ചത്. ഖമറുന്നീസയെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് നീക്കം ചെയ്ത് ലീഗ് സംസ്ഥാന നേതൃത്വം ഉത്തരവിറക്കി. സീനിയര്‍ വൈസ് പ്രസിഡന്റ് കെപി മറിയുമ്മക്കാണ് താല്ക്കാലിക ചുമതല. പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച്‌കൊണ്ട് ഖമറുന്നീസ അന്‍വ്വര്‍ ഇന്നലെ ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.ഇത് പരിഗണിച്ച് തല്ക്കാലം ശക്തമായ നടപടി വേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം.എന്നാല്‍ തന്റെ പ്രസ്ഥാവനയില്‍ നിന്ന് ഖമറുന്നീസ പുറകോട്ട് പോകാന്‍ തയ്യാറാകാത്തതും കടുത്ത അച്ഛടക്കലംഘനമായിട്ട്‌പോലും നടപടിയില്ലാത്തതും അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖമറുന്നീസ അന്‍വ്വറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്. സീനിയര്‍ വൈസ് പ്രസിഡന്റ് കെപി മറിയുമ്മക്കാണ് പുതിയ താല്ക്കാലിക ചുമതല.
https://www.facebook.com/Malayalivartha






















