കണ്ടാൽ അറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസ്

വീടാക്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്തതിനാണ് വീടാക്രമിച്ചത് . എസ്ഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് ബാബുവും ജയകുമാറുമാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് റിജേഷ് ബാബു. നാലാം പ്രതിയാണ് ജയകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം ഉള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കളെ സമീപവാസിയായ സുകു ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ഇവര്‍ സുകുവിനെ അസഭ്യം പറഞ്ഞതോടെ തിരികെ പോയ സുകുവിനെ പിന്തുടര്‍ന്ന് രാത്രി വീടാക്രമിക്കുകയായിരുന്നു.
ഒരു മണിക്കൂറിനിടെ മൂന്നു തവണ ആക്രമണം ഉണ്ടായിയെന്നാണ് വിവരം. ആദ്യം കാറിലുണ്ടായിരുന്നവരും പിന്നീട് കൂടുതല്‍ പേരുമെത്തിയാണ് ആക്രമണം നടത്തിയത്. കല്ലേറും അസഭ്യവര്‍ഷവും നടത്തി പ്രദേശവാസികളെ ഭീതിപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന സുകുവിന്റെ ഭാര്യയും മക്കളും ഭയന്ന് അടുത്ത വീട്ടില്‍ അഭയം തേടി. സുകുവിന്റെ വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു.സംഭവത്തിനു പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞിരുന്നത്.
നാട്ടിലുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വീട്ടുകാരാണ് പ്രകോപനം സൃഷ്ടിച്ചതെന്നും എസ്എഫ്‌ഐ ആരോപിച്ചിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്
https://www.facebook.com/Malayalivartha























