ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത; ആരോപണവുമായി ബന്ധുക്കള്‍

കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയുടെ മരണം ദുരൂഹമാകുന്നു. കടൂര്‍ കോറലാട്ടെ ലോഡിങ് തൊഴിലാളി ആലക്കാടന്‍ സജില്‍കുമാറിന്റെ ഭാര്യ മായയാണ് (31) ആശുപത്രിയില്‍വെച്ച് മരിച്ചത്. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ചികിത്സ കഴിഞ്ഞു ഇവര്‍ വീട്ടിലെത്തിയെങ്കിലും കടുത്ത പനിയും മൂത്രതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരികെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചതിന് നിമിഷങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിച്ചത്.
ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. വിശദമായ പരിശോധന നടത്താതെയാണ് ശസ്ത്രക്രിയ നടത്തിയെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ കണ്ണൂര്‍ ഡിവൈ.എസ്.പി., ടൗണ്‍ എസ്.ഐ. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കിടെ ക്ഷതമേറ്റതെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.
https://www.facebook.com/Malayalivartha























